Wednesday, July 28, 2021

150 കെയ്‌സ് ബീയർ കുപ്പികൾ പൊട്ടി; മറിഞ്ഞ ലോറിയിൽ നിന്ന് ബീയർ മറ്റൊരു ലോറിയിലേക്കു മാറ്റി കൊല്ലത്തേക്കയച്ചു

Must Read

മുരിങ്ങൂർ ∙ ഡിവൈൻ മേൽപ്പാലത്തിനും സിഗ്നൽ ജംക്‌ഷനും മധ്യേ ശനിയാഴ്ച പുലർച്ചെ 2.30നു മറിഞ്ഞ ലോറിയിൽ നിന്ന് ബീയർ മറ്റൊരു ലോറിയിലേക്കു മാറ്റി കൊല്ലത്തേക്കയച്ചു. 150 കെയ്‌സ് ബീയർ കുപ്പി പൊട്ടി നഷ്ടപ്പെട്ടതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. 1250 കെയ്‌സ് ആണ് ലോറിയിലുണ്ടായിരുന്നത്. കഞ്ചിക്കോട്ടെ യുണൈറ്റഡ് ബ്രൂവറീസിൽ നിന്നു കൊല്ലത്ത് ബവ്‌റിജസ് കോർപറേഷന്റെ വെയർഹൗസിലേക്കാണു ബീയർ കൊണ്ടുപോയിരുന്നത്.

എസ്‌ഐമാരായ സി.കെ.സുരേഷ്, ഷാജു എടത്താടൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഇൻസ്‌പെക്ടർ കെ. അശ്വിൻകുമാറിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. അപകടകരമായ രീതിയിൽ മറികടന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണവിട്ടതാണ് ലോറി മറിയാൻ കാരണമെന്നു ജീവനക്കാർ പറയുന്നു

Leave a Reply

Latest News

കർണാടകയുടെ പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ബെംഗളൂരു: യെഡിയൂരപ്പയുടെ പിൻഗാമിയായി കർണാടകയുടെ പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിൽ രാവിലെ 11 മണിക്കാണ് ചടങ്ങ്. കർണാടകയുടെ 23-ാമത്...

More News