Sunday, November 28, 2021

മുംബൈയിൽ 15 നില കെട്ടിടത്തിൽ തീപിടുത്തം; രണ്ട് പേർ മരിച്ചു

Must Read

മുംബൈയിൽ 15 നില കെട്ടിടത്തിൽ തീപിടുത്തം. രണ്ട് പേർ മരിച്ചു. കാന്തിവാലിയിലെ ഹൻസ ഹെരിറ്റേജ് എന്ന ബഹുനില കെട്ടിടത്തിലാണ് തീപടർന്നത്.

ശനിയാഴ്ച രാത്രിയോടെ കെട്ടിടത്തിന്റെ 14-ാം നിലയിലാണ് ആദ്യം തീ പടർന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും തീ പടർന്നു. അപകടത്തിൽ പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഴ് അഗ്നിരക്ഷാ സേനാ വാഹനങ്ങൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട്സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മാത്രം തീപിടുത്തത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. ശനിയാഴ്ച രാവിലെ അഹമ്മദ് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 11 കോവിഡ് രോഗികൾ വെന്തുമരിച്ചിരുന്നു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News