Sunday, November 28, 2021

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ കുറാം ജില്ലയിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരണം 15 ആയി

Must Read

പെഷാവർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ കുറാം ജില്ലയിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരണം 15 ആയി. നിരവധി ആളുകൾക്കു പരിക്കേറ്റു. മൂന്നു ദിവസമായി സംഘർഷം തുടരുകയാണ്.

വ​ന​ഭൂ​മി​യെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​നു വ​ഴി​വ​ച്ച​ത്. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കു​റാം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ദേ​ശ​ത്ത് സെ​ല്ലു​ലാ​ർ സേ​വ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പോ​ലീ​സ് മേ​ധാ​വി​ക​ളും സൈ​ന്യ​വും സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തേ​രി മെ​ഗ​ൽ ഗ്രാ​മ​ത്തി​ലെ ഗൈ​ദു ഗോ​ത്ര​ത്തി​ൽ​പ്പെ​ട്ട​വ​ർ വി​റ​കു​ശേ​ഖ​രി​ക്കാ​ൻ വ​ന്ന പെ​വ​ർ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു നേ​രേ വെ​ടി​യു​തി​ർ​ത്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. കു​റാ​മി​ലെ അ​പ്പ​ർ ഡി​വി​ഷ​നി​ൽ വ​ന​ഭൂ​മി സം​ബ​ന്ധി​ച്ച് ഇ​രു​ഗോ​ത്ര​വും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ർ​ക്ക​ഭൂ​മി​യി​ൽ​നി​ന്നു വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് ഇ​രു​ഗോ​ത്ര​ങ്ങ​ളെ​യും വി​ല​ക്കി​യി​ട്ടു​ണ്ട്.

സം​ഘ​ർ​ഷ​ത്തി​നി​ടെ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ ക​രു​ത്തു​റ്റ ആ​യു​ധ​ങ്ങ​ളും റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ളും പ്ര​യോ​ഗി​ച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News