വിവാഹ ജീവിതത്തിന്റെ വിശുദ്ധിയാണു വിവാഹപ്പൊരുത്തം എന്ന സങ്കല്‍പ്പം നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായിത്തീരുന്നതുള്ള കാരണമായത്. വിവാഹപ്പൊരുത്തങ്ങളില്‍ കേരളീയ ജ്യോതിഷപണ്ഡിതന്മാര്‍ പത്തെണ്ണത്തിനാണു പൊതുവെ പ്രാധാന്യം കല്പിച്ചിരിക്കുന്നത്. ഈ പത്തു പൊരുത്തങ്ങളില്‍ അനുകൂല പ്രതികൂല ഭാവങ്ങളുടെ എണ്ണം നിര്‍ണയിച്ച് ഉത്തമം, മധ്യമം, അധമം എന്നിങ്ങനെ വിധിക്കുന്നു. ദിനപ്പൊരുത്തം, ഗണപ്പൊരുത്തം, മാഹേന്ദ്രപ്പൊരുത്തം, സ്ത്രീദീര്‍ഘപ്പൊരുത്തം, യോനിപ്പൊരുത്തം, രാശിപ്പൊരുത്തം, രാശ്യാധിപ്പൊരുത്തം, വശ്യപ്പൊരുത്തം, രജുപ്പൊരുത്തം, വേധപ്പൊരുത്തം എന്നിവയാണ് സാമാന്യമായി അംഗീകരിക്കപ്പെട്ട പൊരുത്തങ്ങള്‍. വിവാഹപ്പൊരുത്തങ്ങളില്‍ ഏറ്റവും മുഖ്യ പരിഗണനയര്‍ഹിക്കുന്നവ ഒന്നായിട്ടാണ് മാഹേന്ദ്രപ്പൊരുത്തത്തെ കണക്കാക്കുന്നത്.
സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങളുടെ സ്ഥാനചിന്ത നടത്തിയാണു മാഹേന്ദ്രപ്പൊരുത്ത നിര്‍ണയം നടത്തുന്നത്.. സ്ത്രീ ജനിച്ച നക്ഷത്രത്തില്‍ നിന്നും 4,7,10,13,16, 19,22, 25 സ്ഥാനങ്ങളില്‍ പുരുഷനക്ഷത്രം വന്നാല്‍ മാഹേന്ദ്രപ്പൊരുത്തം ഉത്തമനിലയിലുള്ളതാണെന്നാണു ശാസ്ത്രം. . ദമ്പതികള്‍ക്ക് സുഖസംതൃപ്തിയും മമതയുമാണു പൊതുവേ ഈ പൊരുത്തത്തിന്റെ ഫലമായി പറയുന്നത്. മാഹേന്ദ്രപ്പൊരുത്തം നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള പൊരുത്തമാണ്. ‘മഹാകേന്ദ്രം’ എന്ന വാക്ക് ലോപിച്ച് മാഹേന്ദ്രമായതാണെന്നു പറയുന്നു. സ്ത്രീയുടെ നാളില്‍ നിന്നും വളരെ അകന്ന നാളില്‍ ജനിച്ച പുരുഷനാണ് ഉത്തമം. അപ്പോള്‍, അനുജന്മ നക്ഷത്രങ്ങളുടെ 4, 7, 10 നാളുകള്‍ക്ക് ശുഭക്കൂടുതലുണ്ടെന്നു വരുന്നു. ദിനപ്പൊരുത്തത്തില് ഏഴാം നാള് വര്ജ്ജിക്കണമെന്നുണ്ട്. അതിന്റെ ഗുണദോഷങ്ങളെ ഈ പൊരുത്തം ബാധിക്കുകയില്ല.
മാഹേന്ദ്രപ്പൊരുത്തം സ്ത്രീയെ സംരക്ഷിക്കുന്നതിനുള്ള പുരുഷന്റെ കായികവും സാമ്പത്തികവും ഒപ്പം മാനുഷികവുമായ കഴിവുകളെയാണ് സൂചിപ്പിക്കുന്നത്. ‘മാഹേന്ദ്രാത് പുത്രവൃദ്ധിശ്ച’ എന്നതിനാല്‍ ഈ പൊരുത്തം സന്താന ലാഭകരം കൂടിയാണ്. സ്ത്രീയെയും സന്താനപരമ്പരകളെയും സുഖകരമായി സംരക്ഷിക്കാനുള്ള കഴിവും ആ കഴിവില്‍ മറ്റുള്ളവര്‍ക്ക് സംതൃപ്തിയും ഈ പൊരുത്തം കൊണ്ട് ഉണ്ടാവും. രാശ്യാധിപ്പൊരുത്തം, ദിനപ്പൊരുത്തം എന്നിവയുടെ ദോഷത്തെ ഈ പൊരുത്തം ഇല്ലായ്മ ചെയ്യും. പുരുഷന് ജനിച്ച നാളില്‍ നിന്നും സ്ത്രീയുടെ ജന്മ നക്ഷത്രം നാലാമത്തേത് ആണെങ്കില്‍ മാഹേന്ദ്രയോഗമെന്ന് പറയും. ധനധാന്യസമൃദ്ധിയാണൊതിന്റെ ഫലം. പുരുഷന് ജനിച്ച നാളില്‍ നിന്ന് ഏഴാമത്തേതാണു സ്ത്രീയുടെ നാളെങ്കില് ഉപേന്ദ്രയോഗമെന്നും പറയും. സന്താനയോഗമാണിതിന്റെ ഫലം.
സ്ത്രീ ജനിച്ച നക്ഷത്രം ഒന്നാമത്തെ നക്ഷത്രവും, അതില്‍നിന്നു പത്താമത്തെ നക്ഷത്രം രണ്ടാമത്തെ ജന്മനക്ഷത്രവും, 19 മത്തെ നക്ഷത്രം മൂന്നാമത്തെ ജന്മനക്ഷത്രമാകുന്നു. ഉദാഹരണം മകം നക്ഷത്രത്തിലാണ് സ്ത്രീ ജനിച്ചതെങ്കില്‍ അത് ഒന്നാമത്തെ ജന്മനക്ഷത്രമായും അതില്‍ നിന്ന് പത്താമത്തെ നക്ഷത്രമായ മൂലം രണ്ടാമത്തെ ജന്മനക്ഷത്രമായും, മേല്പോട്ട് എണ്ണിയാല്‍ മൂലത്തില്‍നിന്നു പത്താമത്തേതായ (മകത്തില്‍ നിന്ന് 19മത്തെതായ) അശ്വതി മൂന്നാമത്തെ ജന്മനക്ഷത്രമാണ് മൂന്നിനും കൂടി പൊതുവെ ജന്മനക്ഷത്രങ്ങള് എന്നു പറയുന്നു. മാഹേന്ദ്രപ്പൊരുത്തത്തില്‍ ഏഴാമത്തെ നക്ഷത്രം വരുന്ന പുരുഷന് നല്ലതാണെന്നു പറയുന്നു. പക്ഷെ ദിനപ്പൊരുത്തം പറയുമ്പോള്‍ ഏഴാമത്തെ നക്ഷത്രം വേധനക്ഷത്രമാണെന്നും ആ പൊരുത്തം ദോഷമാണെന്നും പറയുന്നു. ഈ രണ്ട് അഭിപ്രായങ്ങള്‍ ജാതകത്തില്‍ എപ്പോഴും ഒരു ചോദ്യമായി ഉയരുന്നതാണ്. ഇതിനുള്ള ഉത്തരവും ശാസ്ത്രം തന്നെ നല്‍കുന്നുണ്ട്. ദിനപൊരുത്തത്തിന്റെയും മാഹേന്ദ്രപ്പൊരുത്തത്തിന്റെയും ഫലം രണ്ടാണ്. ദിനപ്പൊരുത്തം ദീര്ഘായുസിനെയാണു കുറിക്കുന്നതാണ്. മാഹേന്ദ്രപ്പൊരുത്തം കുറിക്കുന്നതു സന്താനചിന്തയെയാണ്. ഒന്നിന്റെ ഗുണവും മറ്റേത്തിന്റെ ദോഷവും അനുഭവിക്കും. ദീര്‍ഘായുസായിരിക്കും സന്താനസുഖം കുറയും. ആയുസ് കുറയും പക്ഷേ സന്താനസുഖം ലഭിക്കും. സ്ത്രീയെ സംരക്ഷിക്കുന്നതിനുള്ള പുരുഷന്റെ കഴിവിനെ മാഹേന്ദ്രപ്പൊരുത്തം സൂചിപ്പിക്കുന്നു.
ഒന്നിന്റെ ഗുണവും മറ്റേത്തിന്റെ ദോഷവും അനുഭവിക്കും. ദീര്‍ഘായുസായിരിക്കും സന്താനസുഖം കുറയും. ആയുസ് കുറയും പക്ഷേ സന്താനസുഖം ലഭിക്കും; മഹേന്ദ്ര പൊരുത്തം , അറിയേണ്ടതെല്ലാം
