Sunday, November 28, 2021

2020 ല്‍ 13,000 ട്രെയിന്‍ അപകടങ്ങളിലായി രാജ്യത്ത്‌ മരിച്ചത്‌ 11,986 പേര്‍

Must Read

ന്യൂഡല്‍ഹി: 2020 ല്‍ 13,000 ട്രെയിന്‍ അപകടങ്ങളിലായി രാജ്യത്ത്‌ മരിച്ചത്‌ 11,986 പേര്‍.
പ്രതിദിനം ശരാശരി 32 പേര്‍ വീതം ട്രെയിന്‍ അപകടങ്ങളില്‍ മരിച്ചതായി നാഷണല്‍ ക്രൈം റെക്കോര്‍ഡസ്‌ ബ്യൂറോ കണക്കുകള്‍ പറയുന്നു. 11,127 പേര്‍ക്ക്‌ പരുക്കേറ്റു. മരിച്ചതില്‍ 70 ശതമാനം പേര്‍ക്കും ജീവന്‍ നഷ്‌ടമായത്‌ ഓടിക്കോണ്ടിരുന്ന ട്രെയിനില്‍ നിന്നു താഴെ വീണോ, റെയില്‍വേ ട്രാക്‌ മുറിച്ചുകടക്കുന്നതിനിടെ വണ്ടിവന്ന്‌ ഇടിച്ചിട്ടോ ആണ്‌. കോവിഡ്‌ വൈറസ്‌ വ്യാപനം കാരണം രാജ്യത്തെ 45 ശതമാനം പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ്‌ നിര്‍ത്തിവച്ചിരുന്നകാലത്തെ കണക്കാണിത്‌.
ആകെ അപകടങ്ങളു-ടെ 20 ശതമാനവും മഹാരാഷ്‌്രടയിലും 12 ശതമാനം ഉത്തര്‍പ്രദേശിലുമാണ്‌. എന്നാല്‍, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ റെയില്‍വേ അപകടങ്ങള്‍ ഇക്കാലയളവില്‍ കുറഞ്ഞതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു. 2019-ല്‍ 27,987 ട്രെയിന്‍ അപകടങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News