യു​ക്രെ​യ്നി​ൽ​നി​ന്ന് ഒ​റ്റ​ദി​വ​സം 1,377 ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു: വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

0

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുക്രെയ്നിൽനിന്ന് 1,377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. പോളണ്ടിൽനിന്നുള്ള ആദ്യ വിമാനം ഉൾപ്പെടെ ആറ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു.

യു​ക്രെ​യ്ൻ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ കീ​ഴി​ൽ, അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ 26 വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. യു​ക്രെ​യ്ൻ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ച​തോ​ടെ റൊ​മാ​നി​യ, ഹം​ഗ​റി, പോ​ള​ണ്ട്, സ്ലോ​വാ​ക് റി​പ്പ​ബ്ലി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ​യാ​ണ് ര​ക്ഷാ​ദൗ​ത്യം ന​ട​ക്കു​ന്ന​ത്.

Leave a Reply