Wednesday, June 16, 2021

24 മണിക്കൂറിനിടെ 1,32,364 പേർക്ക് രോഗബാധ; രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു

Must Read

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ 1,32,364 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ ഈ സമയത്തിനുള്ളിൽ 2,713 പേർ മരിക്കുകയും 2,07,071 പേർ രോഗമുക്തി നേടുകയും ചെയ്തു.

ആകെ 2,85,74,350 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,65,97,655 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരിച്ചത് 3,40,702 പേരാണ്. സജീവ രോഗികളുടെ എണ്ണം 16,35,993 ആയി കുറഞ്ഞു. 22,41,09,448 പേരെ വാക്സിനേറ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂണ്‍ രണ്ട് വരെ 35,74,33,846 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിൽ 20,75,428 സാംപിളുകൾ കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചവയാണ്.

Leave a Reply

Latest News

More News