കോഴിപ്പോരിനിടെ അപകടം; പോരുകോഴിയുടെ കാലിൽ കെട്ടിവെച്ച കത്തികൊണ്ട് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം; 12 പേർ അറസ്റ്റിൽ

0

ചിറ്റൂർ : കോഴിപ്പോരിനായി കോഴിയുടെ കാലിൽ കെട്ടിവെച്ച കത്തി കൊണ്ട് പരിക്കേറ്റയാളെ മരിച്ചു. ചിറ്റൂർ ല്ലയിലെ പെദ്ദമണ്ഡ്യം മണ്ഡലിലെ മുടിവേട് സ്വദേശി ഗാംഗുലയ്യ (37) ആണ് മരിച്ചത്. അബദ്ധത്തിൽ കത്തി കാലിൽ തറച്ച് ഞരമ്പിന് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം.

പെദ്ദമണ്ഡ്യം പോലീസ് സ്റ്റേഷൻ പരിധിയിലെ നിപ്പുവനം ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗ്രാമത്തിൽ ചിലർ കോഴിപ്പോര് സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനിടെ ഗാംഗുലയ്യയ്ക്ക് കോഴിയുടെ കാലിൽ കെട്ടിവച്ച കത്തികൊണ്ട് പരിക്കേൽക്കുകയായിരുന്നു.

ഞങ്ങൾ അദ്ദേഹത്തെ ആംബുലൻസിൽ പ്രദേശത്തെ പിഎച്ച്‌സിയിലേക്ക് മാറ്റി. എന്നാൽ അമിത രക്തസ്രാവം മൂലം ഞരമ്പ് മുറിഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പെദ്ദമണ്ഡ്യം എസ്‌ഐ പറഞ്ഞു. നിയമവിരുദ്ധമായ കായിക വിനോദം സംഘടിപ്പിച്ചതിന് 12 പേരെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും അഞ്ച് കോഴികളെ പിടികൂടുകയും ചെയ്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം കോഴിപ്പോരിന് തയാറെടുക്കവേ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചിരുന്നു. സംഭവത്തിന് കാരണക്കാരനായ പൂവൻകോഴിയെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ജഗതിയാൽ ജില്ലയിലെ ലോത്തനൂർ എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. പോരിനായി കോഴികളെ തയാറാക്കാൻ തുടങ്ങുകയായിരുന്ന യുവാവിനാണ്‌ അബദ്ധത്തിൽ ഉണ്ടായ പരിക്ക് മൂലം സ്വന്തം ജീവൻ നഷ്‌ടപ്പെട്ടത്‌. സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ വ്യക്തിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണമടയുകയായിരുന്നു.

കഴിഞ്ഞ എട്ടു വർഷങ്ങളായി താൻ വളർത്തിവന്ന കോഴിയേയും കൂട്ടിയാണ് സതീഷ് എന്നയാൾ കോഴിപ്പോര് നടക്കുന്ന വേദിയിലെത്തിയത്. കോഴികളും അവയുടെ കാലിൽ കെട്ടാനുള്ള കത്തികളും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. എന്നാൽ വളരെ പെട്ടെന്നാണ് ദാരുണമായ സംഭവവികാസങ്ങൾ.

ഇന്ത്യയുൾപ്പെടെ ലോകത്തെങ്ങും കോഴിപ്പോര് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴും പലയിടങ്ങളിലും തുടരുന്നുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 428, 429 വകുപ്പുകളും മൃഗപീഡന നിയമം പതിനൊന്നാം വകുപ്പും പ്രകാരം കോഴിപ്പോര് നടത്തുന്നവരെ അറസ്റ്റു ചെയ്യാൻ നിയമമുണ്ട്.

Leave a Reply