Wednesday, October 27, 2021

ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ജയിലിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 118 തടവുകാർ മരിച്ചു

Must Read

ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ജയിലിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 118 തടവുകാർ മരിച്ചു. ഇക്വഡോർ തുറമുഖ നഗരമായ ഗ്വയാക്വിലിലെ ജയിലിൽ നടന്ന ഏറ്റുമുട്ടലിലാണ് തടവുകാർ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് ജയിലിൽ സംഘർഷം ആരംഭിച്ചത്.

എല്ലാ മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ദിവസങ്ങൾ തന്നെ എടുക്കുമെന്നാണ് അധികൃതർ പറയുന്നത്. തടവുകാരുടെ ബന്ധുക്കൾ ജയിലിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. തങ്ങളുടെ ആശങ്കകൾക്ക് പോലീസ് മറുപടി പറയണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ചൊവ്വാഴ്ചയാണ് ഗ്വായാസ് ജയിലിൽ സംഘർഷം തുടങ്ങുന്നത്. ജയിലിലെ ഒരു വിഭാഗത്തിൽ നിന്നുള്ള ഒരു സംഘം തടവുകാർ ജയിലിനുള്ളിലെ മറ്റൊരു വിഭാഗത്തിലേക്ക് ചുമരിലൂടെ ഒരു ദ്വാരമുണ്ടാക്കി കടക്കുകയും അവിടെയുണ്ടായിരുന്ന എതിരാളി സംഘാംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘർഷത്തിന്റെ തുടക്കം. ഉടനെ തന്നെ പോലീസുകാർ സംഘർഷം നടന്ന സ്ഥലത്തേക്ക് എത്തിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പോലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിലും വലിയ തലത്തിലേക്ക് സംഭവം വികസിക്കുകയായിരുന്നു. ഇതിനിടയിൽ അകപ്പെട്ട ആറ് പാചകക്കാരെ രക്ഷപ്പെടുത്തി പോലീസ് പിൻവാങ്ങി. ഇതിനിടയിൽ രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

പിന്നീട് പോലീസ് കൂടുതൽ സേനാംഗങ്ങളുമായി ജയിലിനുള്ളിൽ പ്രവേശിച്ച് ജയിലിന്റെ ഓരോ ഭാഗങ്ങളായി തിരിച്ചുപിടിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച 24 മൃതദേഹങ്ങളായിരുന്നു ആദ്യം കണ്ടെത്തിയത്. ഇന്നലെയോടെ മരണസംഖ്യ 118 ആയി.

രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെങ്കിലും നൂറിലധികം തടവുകാർ കൊല്ലപ്പെട്ടു എന്നത് വ്യക്തമാക്കുന്നത് സംഘർഷത്തിലുപരി ഇതൊരു യുദ്ധമായിരുന്നു എന്നാണ്. ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചുകൊണ്ടായിരുന്നു തടവുകാർ പരസ്പരം ഏറ്റുമുട്ടിയത്. ജയിലിൽ ഇവർക്ക് എങ്ങനെ ആയുധങ്ങൾ ലഭ്യമായെന്ന് വ്യക്തമല്ല.

മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങൾ (കാർട്ടലുകൾ) തമ്മിലുള്ള വൈരാഗ്യത്തെ തുടർന്ന് ഇവയുടെ നിർദേശ പ്രകാരമാണ് ജയിലിനുള്ളിൽ ഏറ്റുമുട്ടൽ ആരംഭിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് പിന്നീട് യുദ്ധത്തിലേക്കും പരസ്പരമുള്ള കൊലപാതകങ്ങളിലേക്കും നീങ്ങുകയായിരുന്നു.

മെക്സിക്കോയിലെ ശക്തരായ സിനലോവ മയക്കുമരുന്ന് കാർട്ടലുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഇക്വഡോറിയൻ സംഘമായ ലോസ് ചോനേറോസിലെ തടവുകാർ ഈ ജയിലിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പോലിസുകാരുടെ അനാസ്ഥയാണ് മരണങ്ങൾക്ക് കാരണമെന്നാണ് കൊല്ലപ്പെട്ട തടവുകാരുടെ ബന്ധുക്കൾ ആരോപിക്കുന്നത്

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News