സ​പ്പോ​ർ​ഷ്യ പൊ​ട്ടി​ത്തെ​റി​ച്ചാ​ൽ ചെ​ർ​ണോ​ബി​ലി​നേ​ക്കാ​ൾ 10 മ​ട​ങ്ങ് വ​ലി​യ ദു​ര​ന്തം; മു​ന്ന​റി​യി​പ്പ് ന​ൽ​കി യു​ക്രെ​യ്ൻ

0

കീവ്: സപ്പോർഷ്യ ആണവനിലയത്തിനു നേർക്കുള്ള ആക്രമണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് യുക്രെയ്ൻ. ആണവനിലയ സ്ഫോടനം ഉണ്ടായാൽ ചെർണോബ് ദുരന്തത്തേക്കാൾ 10 മടങ്ങ് വലുതായിരിക്കുമെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ മുന്നറിയിപ്പ് നൽകി.

പൊ​ട്ടി​ത്തെറി​യു​ണ്ടാ​യാ​ൽ ചെ​ർ​ണോ​ബ​ലി​നേ​ക്കാ​ൾ 10 മ​ട​ങ്ങ് വ​ലു​താ​യി​രി​ക്കും. റ​ഷ്യ ഉ​ട​ൻ ത​ന്നെ ആ​ക്ര​മ​ണം നി​ർ​ത്ത​ണം. അ​ഗ്നി​ശ​മ​ന സേ​ന​യെ പ്ര​ദേ​ശ​ത്ത് അ​നു​വ​ദി​ക്ക​ണം. സു​ര​ക്ഷാ​മേ​ഖ​ല സ്ഥാ​പി​ക്ക​ണ​മെ​ന്നും ദി​മി​ത്രോ കു​ലേ​ബ ആ​വ​ശ്യ​പ്പെ​ട്ടു. സ​പ്പോ​ർ​ഷ്യ​യി​ൽ​നി​ന്നാ​ണ് രാ​ജ്യ​ത്തി​ന്‍റെ ആ​ണ​വോ​ർ​ജ്ജ​ത്തി​ന്‍റെ 40 ശ​ത​മാ​ന​വും വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Leave a Reply