കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ വ്യാപകപ്രതിഷേധം. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് രാജി വച്ചു. ധീരജ് കുമാറാണ് രാജി വച്ചത്.
ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പ്രതികരിച്ചു. അതേസമയം, ജയരാജനെ പരിഗണിക്കാത്തതില്‍ സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
കൂടാതെ, ആമ്പലപ്പുഴ മണ്ഡലത്തിലും സമാന പ്രതിഷേധം ഉയരുന്നുണ്ട്. മന്ത്രി. ജി. സുധാകരനെ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സംഭവം വിവാദമായതോടെ പോസ്റ്ററുകള്‍ നീക്കം ചെയ്തു.