Wednesday, November 25, 2020

സൂപ്പർ ഓവറിൽ സൂപ്പർ വിജയം

Must Read

ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5770 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,106; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,11,008

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം...

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി...

വെല്ലിങ്ടൺ: സൂപ്പർ ഓവറിലേക്ക് നീണ്ട ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. സൂപ്പർ ഓവറിൽ ജയിക്കാനാവശ്യമായ 14 റൺസ് ഒരു പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.

ബുംറയെറിഞ്ഞ സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റൺസെടുത്തു. ടിം സെയ്ഫേർട്ടും സ്കോട്ട് കുഗ്ലെയ്നുമാണ് കിവീസിനായി ഓപ്പൺ ചെയ്തത്. മറുപടിയായി ടിം സൗത്തിയുടെ ആദ്യ രണ്ടു പന്തിൽ ഒരു സിക്സും ഫോറുമടക്കം 10 റൺസെടുത്ത കെ.എൽ രാഹുൽ അടുത്ത പന്തിൽ പുറത്തായി. അഞ്ചാം പന്തിൽ ഫോറടിച്ച് ക്യാപ്റ്റൻ വിരാട് കോലി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. രാഹുൽ പുറത്തായപ്പോൾ കോലിക്കൊപ്പം ക്രീസിലെത്തിയത് സഞ്ജു സാംസണായിരുന്നു.

ഇതോടെ ഒരു മത്സരം ബാക്കിനിൽക്കെ ഇന്ത്യ പരമ്പരയിൽ 4-0 ന് മുന്നിലെത്തി.
നേരത്തെ നിശ്ചിത 20 ഓവറിൽ ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ തുടർച്ചയായ രണ്ടാം മത്സരവും സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടു.

ഷാർദുൽ താക്കൂറെറിഞ്ഞ അവസാന ഓവറിൽ കിവീസിന് ഏഴു വിക്കറ്റ് ബാക്കിനിൽക്കെ ജയത്തിലേക്ക് ഏഴു റൺസ് വേണമായിരുന്നു. എന്നാൽ റോസ് ടെയ്ലർ, ടിം സെയ്ഫേർട്ട്, ഡാരിൽ മിച്ചെൽ, മിച്ചെൽ സാന്റ്നർ എന്നിവരുടെ വിക്കറ്റുകൾ അവർക്ക് അവസാന ഓവറിൽ നഷ്ടമായി. അവസാന പന്തിൽ ജയിക്കാൻ രണ്ടു റൺസ് വേണമെന്നിരിക്കെ സാന്റ്നർ റൺ ഔട്ടായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരമാണ് സൂപ്പർ ഓവറിലേക്ക് നീണ്ടത്.

ഹാമിൽട്ടണിൽ നടന്ന മത്സരത്തിലെ സൂപ്പർ ഓവറിലെ അവസാന രണ്ടു പന്തുകളും സിക്സറിന് പറത്തി രോഹിത് ശർമയായിരുന്നു ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

അർധ സെഞ്ചുറി നേടിയ ഓപ്പണർ കോളിൻ മൺറോ, ടിം സെയ്ഫേർട്ട് എന്നിവരുടെ ഇന്നിങ്സുകളാണ് കിവീസിനെ നിശ്ചിത 20 ഓവറിൽ 165-ൽ എത്തിച്ചത്.

39 പന്തുകൾ നേരിട്ട സെയ്ഫേർട്ട് മൂന്നു സിക്സും നാലു ഫോറുമടക്കം 57 റൺസെടുത്തു. റോസ് ടെയ്ലർ 24 റൺസെടുത്ത് പുറത്തായി. ഇരുവരും നാലാം വിക്കറ്റിൽ 62 റൺസും കൂട്ടിച്ചേർത്തു.

47 പന്തിൽ നിന്ന് മൂന്നു സിക്സും ആറു ബൗണ്ടറിയുമടക്കം 64 റൺസെടുത്ത കോളിൻ മൺറോയെ വിരാട് കോലി റൺ ഔട്ടാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ മൺറോ – സെയ്ഫേർട്ട് സഖ്യം 74 റൺസാണ് കിവീസ് സ്കോറിലേക്ക് ചേർത്തത്. മാർട്ടിൻ ഗപ്റ്റിൽ (4), ടിം ബ്രൂസ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.

36 പന്തിൽ നിന്ന് 50 റൺസെടുത്ത മനീഷ് പാണ്ഡെയുടെ ഇന്നിങ്സാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. പാണ്ഡെയുടെ മൂന്നാം ട്വന്റി 20 അർധ സെഞ്ചുറിയായിരുന്നു ഇത്. 88 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റിൽ മനീഷ് പാണ്ഡെ – ഷാർദുൽ താക്കൂർ സഖ്യം കൂട്ടിച്ചേർത്ത 43 റൺസ് നിർണായകമായി. താക്കൂർ 15 പന്തിൽ നിന്ന് 20 റൺസെടുത്ത് പുറത്തായി.

26 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 39 റൺസെടുത്ത കെ.എൽ രാഹുലിന്റെ ഇന്നിങ്സും നിർണായകമായി. രാഹുലിനെ ഇഷ് സോധിയാണ് പുറത്താക്കിയത്. ട്വന്റി 20-യിൽ 4000 റൺസെന്ന നാഴികക്കല്ലും രാഹുൽ പിന്നിട്ടു.

ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ (8), ക്യാപ്റ്റൻ വിരാട് കോലി (11), ശ്രേയസ് അയ്യർ (1), ശിവം ദുബെ (12), വാഷിങ്ടൺ സുന്ദർ (0) എന്നിവർക്കാർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല.

അഞ്ചു പന്തിൽ നിന്ന് ഒരു സിക്സടക്കം എട്ടു റൺസെടുത്ത സഞ്ജുവിനെ സ്കോട്ട് കുഗ്ലെയ്നാണ് പുറത്താക്കിയത്. കുഗ്ലെയ്ന്റെ ആദ്യ പന്ത് സിക്സറിന് പറത്തിയ ശേഷമായിരുന്നു സഞ്ജുവിന്റെ പുറത്താകൽ. മിച്ചെൽ സാന്റ്നർ ക്യാച്ചെടുത്തു. ഒമ്പത് പന്തിൽ നിന്ന് 11 റൺസെടുത്ത കോലിയെ ബെന്നറ്റ് മടക്കി. അയ്യർ ഇഷ് സോധിയുടെ പന്തിൽ പുറത്തായി. യുസ്വേന്ദ്ര ചാഹലാണ് (1) പുറത്തായ മറ്റൊരാൾ. ന്യൂസീലൻഡിനായി ഇഷ് സോധി മൂന്നു വിക്കറ്റ് വീഴ്ത്തി. ബെന്നറ്റ് രണ്ടു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

Leave a Reply

Latest News

ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5770 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,106; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,11,008

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം...

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48 മണിക്കൂർ നേരത്തെ ഇടവേളയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്നും...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി തർക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ എന്ന വിധത്തില്‍ അധ്യാപകര്‍...

പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി; രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ

ചണ്ഡീഗഡ് : പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.

More News