Monday, March 8, 2021

വേറെ പണിക്കുപോയ പണി തരും;ബി.എസ്.എൻ.എലിൽനിന്നു സ്വയം വിരമിച്ച ജീവനക്കാരിൽ ഗ്രൂപ്പ് എ വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ടുകൊല്ലത്തേക്ക് ശമ്പളംപറ്റുന്ന മറ്റു ജോലികളിൽ ഏർപ്പെടെരുതെന്ന്

Must Read

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു. 'തലപ്പത്ത്' ആളില്ലാതായതോടെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പർ, നാമനിർദേശപത്രിക, സ്ലിപ്പുകൾ, തെരഞ്ഞെടുപ്പ്...

പ്രകൃതി മൂർച്ചയേറിയ കുപ്പിച്ചില്ലുകളെ വെള്ളാരം കല്ലുകള്‍ പോലെ മിനുസ്സമുള്ളവയാക്കി മാറ്റിയ ബീച്ച്

റഷ്യയ്ക്കാരുടെ പ്രിയപ്പെട്ട മദ്യമാണ് വോഡ്ക. ലേലം സിനിമയിലെ വാക്കുകള്‍ കടമെടുത്താല്‍ സഖാവ് ലെനിനും ഗോര്‍ബച്ചേവും സേവിച്ചിരുന്ന വോഡ്ക. ഏതായാലും സോവിയറ്റ് ഭരണകാലത്ത് പല നിറങ്ങളിലുള്ള വോഡ്ക...

തിരുവനന്തപുരം: ബി.എസ്.എൻ.എലിൽനിന്നു സ്വയം വിരമിച്ച ജീവനക്കാരിൽ ഗ്രൂപ്പ് എ വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ടുകൊല്ലത്തേക്ക് ശമ്പളംപറ്റുന്ന മറ്റു ജോലികളിൽ ഏർപ്പെടാൻ വിലക്കുണ്ട്. മറ്റു ജോലികളിൽ ഏർപ്പെട്ടിട്ടില്ലെന്നു കാണിക്കുന്ന കത്ത് ഒരു കൊല്ലം കഴിയുമ്പോൾ ബി.എസ്.എൻ.എൽ. മാനേജ്മെന്റിന് നൽകുകയും വേണം.

കൂട്ട യാത്രയയപ്പുകൾ

വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്തെ എല്ലാ എസ്.എസ്.എ.കളും കേന്ദ്രീകരിച്ച് യാത്രയയപ്പ് യോഗങ്ങൾ നടന്നു. വിരമിച്ച എല്ലാവർക്കും കമ്പനിവക ഉപഹാരം നൽകിയിരുന്നു. എന്നാൽ, വിരമിക്കുന്നവർക്ക് നൽകിയിരുന്ന 3000 രൂപ കൂട്ടവിരമിക്കലിനുമുമ്പ് നിർത്തലാക്കിയിരുന്നു. ഇപ്പോൾ വിരമിച്ചവർക്ക് 1699 രൂപയ്ക്കുള്ള ഒരുവർഷ വാലിഡിറ്റിയുടെ റീച്ചാർജ് കൂപ്പണുകൾ നൽകുന്ന കാര്യം പരിഗണനയിലുണ്ട്.

രണ്ടുമാസത്തെ ശമ്പളം കിട്ടാതെ

ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളംകിട്ടാതെയാണ് ജീവനക്കാർ പടിയിറങ്ങിയത്. സർവീസിൽ തുടരുന്നവർക്കും ശമ്പളം കിട്ടിയിട്ടില്ല. ശമ്പളം ഫെബ്രുവരി ആദ്യയാഴ്ച കൊടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാങ്ക് വായ്പ കിട്ടുന്ന മുറയ്ക്കായിരിക്കും ഇതുണ്ടാവുക.

ഇനി ഉണർന്നില്ലെങ്കിൽ പ്രശ്നമാവും

ജീവനക്കാരുടെ എണ്ണക്കൂടുതലാണ് കമ്പനിയുടെ പ്രതിസന്ധിയെന്നും എണ്ണം കുറച്ചാൽ രക്ഷപ്പെടൽ എളുപ്പമാണെന്നും പറഞ്ഞുകൊണ്ടിരുന്ന കേന്ദ്രസർക്കാരിൽനിന്ന് ഇനി അതിവേഗ രക്ഷാനടപടികളാണ് പ്രതീക്ഷിക്കുന്നത്. പുനരുദ്ധാരണ പാക്കേജിൽ പ്രഖ്യാപിച്ച 4ജി ഇനിയും അനുവദിച്ചിട്ടില്ല. 3000 കോടിയുടെ ബാങ്ക് വായ്പയ്ക്കുള്ള ശ്രമങ്ങൾ ഈ മാസം തുടങ്ങിയില്ലെങ്കിൽ കമ്പനിയുടെ സ്ഥിതി മോശമാവും. 16,000 കോടിയുടെ കടപ്പത്രമിറക്കുമെന്ന് പറഞ്ഞതും നടന്നിട്ടില്ല.

Leave a Reply

Latest News

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

More News