Friday, November 27, 2020

വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലെ അന്തേവാസിയായ ആറു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ക്ക് പങ്കെന്ന് പോലീസ്: കൊലപാതക കാരണം പുതപ്പിനെ ചൊല്ലിയുള്ള തർക്കം

Must Read

ഗുരുവായൂരിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഭരണസമിതി...

പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മദ്യലഹരിയിലാണ് എന്ന്...

27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു

തിരുവനന്തപുരം ∙ 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ്...

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലെ അന്തേവാസിയായ ആറു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ക്ക് പങ്കെന്ന് പോലീസ്.

മുറിയില്‍ ഒപ്പമുണ്ടായിരുന്ന നാലുപേര്‍ ചേര്‍ന്നാണ് അന്തേവാസിയായ അജിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം നാലുപേരും കുറ്റം സമ്മതിച്ചിട്ടില്ല.

അജിന്‍ താമസിച്ചിരുന്ന മുറിയില്‍ ഏഴുപേരായിരുന്നുള്ളത്. പുതപ്പിന് വേണ്ടിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.

പുതപ്പിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും അജിനെ താഴേക്ക് തള്ളയിട്ട് തല നിലത്തടിക്കുകുയമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അജിന്‍റെ മുറിയില്‍ ഒപ്പമുണ്ടായിരുന്ന ഏഴു പേരെ വീണ്ടും ചോദ്യം ചെയ്യും.തലയോട്ടിക്കേറ്റ ക്ഷതമാണ് അജിന്‍റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍കോളജിലെ ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍.

സാമൂഹ്യ നീതി ഓഫീസറും സംഭവത്തില്‍ അന്വേഷണം നടത്തി സാമൂഹ്യ നീതി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ ആരോ ഉപദ്രവിച്ചതിന്റെതു പോലുള്ള പരിക്കുകള്‍ ആദ്യഘട്ടത്തില്‍ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.

ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് പിന്നീട് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ശനിയാഴ്ച രാവിലെ ആറരക്ക് ജുവനൈല്‍ ഹോമിലെ കുട്ടികളെ വിളിച്ചുണര്‍ത്തുന്ന സമയത്ത് അജിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പോലീസിനെ അറിയിച്ചത്.

ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഓട്ടിസം ബാധിച്ച കുഞ്ഞ് ഒന്നര വര്‍ഷമായി വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്.

താമരേശ്ശരി കൈതപ്പൊയില്‍ സ്വദേശിയായ കോട്ടമുറിക്കല്‍ വീട്ടില്‍ നിത്യയുടെയും ജിഷോയുടെയും മകനാണ്. മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയി.

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ഒന്നര വര്‍ഷം മുമ്പാണ് കുട്ടിയെ ജുവനൈല്‍ ഹോമിലാക്കിയത്. കുട്ടിക്ക് ജലദോഷമല്ലാതെ മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ജുവനൈല്‍ ഹോം അധികൃതര്‍ പോലീസിനോട് പറഞ്ഞത്.

Leave a Reply

Latest News

ഗുരുവായൂരിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഭരണസമിതി...

പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മദ്യലഹരിയിലാണ് എന്ന് പറ‌‌ഞ്ഞാണ് ഗ്രേഡ് എസ്ഐ ഗോപകുമാർ അപമാനിച്ചതെന്ന്...

27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു

തിരുവനന്തപുരം ∙ 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു...

അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചു

ദില്ലി: അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചു. 37.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും 90...

വജ്രവും മുത്തും നിറഞ്ഞ തകർപ്പൻ ആഡംബര മാസ്ക് വിപണിയിൽ, വില കേട്ടാൽ ഞെട്ടും

കൊവിഡിൽ നിന്നും രക്ഷനേടുന്നതിനൊപ്പം ലക്‌ഷ്വറി ലുക്കും നൽകുന്ന ആഡംബര മാസ്കുമായി ജപ്പാൻ. വിലകൂടിയ വജ്രം, മുത്തുകൾ എന്നിവയാണ് ഈ മാസ്കിൽ പതിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം യെൻ അഥവാ 9,600 ഡോളർ ആണ് വജ്രമാസ്കിന്റെ...

More News