Friday, September 25, 2020

വൃശ്ചികമാസം നിങ്ങൾക്ക് എങ്ങനെ

Must Read

40 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ് കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച്...

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ ഇറക്കികൊണ്ട് വന്നു; താലിമാല വാങ്ങാൻ പണമില്ല; ഒടുവിൽ പിടിച്ചുപറി ലക്ഷ്യമാക്കി സുഹൃത്തിനൊപ്പം ബൈക്കിൽ കറങ്ങി; കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല പൊട്ടിച്ചു; താലിമാല വാങ്ങിയെങ്കിലും സി.സി.ടി.വി ചതിച്ചു

തൃശൂർ: വിവാഹം കഴിക്കുന്നതിന് കാമുകിക്ക് താലിമാല വാങ്ങിനൽകാൻ കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച യുവാവും സുഹ‍ൃത്തും അറസ്റ്റിൽ. പാറക്കോവിൽ പുഴമ്പള്ളത്ത്...

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോവിഡിന് പുറമെ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. പനി, ശ്വാസതടസ്സം, ഓക്‌സിജന്റെ അളവില്‍ കുറവ് എന്നിവയെത്തുടര്‍ന്നാണ് സിസോദിയയെ...

(2019 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ)
വൃശ്ചികമാസം നിങ്ങൾക്ക് എങ്ങനെ 1

മേടക്കൂറ്
അശ്വതി, ഭരണി, കാര്‍ത്തികയുടെ കാല്‍ഭാഗം അടങ്ങിയ മേടക്കൂറുകാർ

ആഡംബര വസ്തുക്കള്‍ വാങ്ങും, സ്വര്‍ണാഭരണങ്ങളോ വിശേഷപ്പെട്ട രത്നങ്ങളോ വാങ്ങുന്നതിനും യോഗമുണ്ട്. വീടു പണിക്ക് തുടക്കം കുറിക്കുകയോ നിലവില്‍ നിര്‍മാണം നടക്കുന്ന വീട് പണി പൂര്‍ത്തിയാക്കുകയോ ചെയ്യും. കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കും. ചില കാര്യങ്ങളില്‍ തടസം അനുഭവപ്പെടാം. പ്രതിസന്ധികളില്‍ ധീരമായി പെരുമാറും, കുടുംബത്തിന്റെ ഐക്യത്തിനായി വിട്ടുവീഴ്ചകള്‍ക്കു തയാറാകും.

ഇരുമ്പ്, കംപ്യൂട്ടര്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വൃശ്ചികമാസത്തില്‍ ഉന്നതിക്കു യോഗം കാണുന്നു. സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. അനാരോഗ്യക്കുറവിനാല്‍ വിശ്രമം എടുക്കേണ്ടി വരും, വിവാഹത്തിനും യോഗം കാണുന്നു, കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും, രാഷ്ട്രീയരംഗത്തുള്ളവര്‍ പ്രതിയോഗികളെ കൊണ്ട് തോല്‍വി ഏറ്റു വാങ്ങും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങാന്‍ യോഗമുണ്ട്.

ഇടവക്കൂറ്
കാര്‍ത്തിക നക്ഷത്രത്തിന്റെ അവസാനത്തെ മുക്കാല്‍ഭാഗം, രോഹിണി, മകീര്യത്തിന്റെ ആദ്യപകുതിയടങ്ങിയ ഇടവക്കൂറുകാര്‍ കാര്‍ഷിക വൃത്തിയില്‍ നേട്ടങ്ങളുണ്ടാകും, തൊഴില്‍ സംബന്ധമായി ദീര്‍ഘയാത്രകള്‍ നടത്തും, വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധയുണ്ടാകണം, രോഗങ്ങളെ നിസാരമായി തള്ളിക്കളയരുത്, യഥാസമയം ചികിത്സ തേടണം, അനാവശ്യ ആധികള്‍ ഒഴിവാക്കണം,തൊഴില്‍ മേഖലയില്‍ അഭിവൃദ്ധിയുണ്ടാകും, മന്ത്ര-തന്ത്രങ്ങളില്‍ താത്പര്യം വര്‍ധിക്കും, അനാവശ്യ സ്ത്രീ സൗഹൃദങ്ങള്‍ കുഴപ്പങ്ങള്‍ ക്ഷണിച്ചു വരുത്തും, വ്യാപാര ബന്ധങ്ങളില്‍ തര്‍ക്കങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം,വിവാഹക്കാര്യങ്ങളില്‍ മാറ്റമുണ്ടാകാം ചെയ്യുന്ന പ്രവര്‍ത്തികളില്‍ ജാഗ്രതയുണ്ടാകണം, കുടുംബത്തിലെ ഐക്യം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയ്ക്കു തയാറകണം. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വിദഗ്ധ ചികിത്സ തേടും, സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും, ലോണ്‍, ചിട്ടി എന്നിവയ്ക്ക് ജാമ്യം നില്‍ക്കരുത്. .

മിഥുനക്കൂറ്
മകീര്യം നക്ഷത്രത്തിന്റെ അവസാന പകുതി, തിരുവാതിര, പുണര്‍തത്തിന്റെ മുക്കല്‍ഭാഗമടങ്ങിയമിഥുനക്കൂറുകാര്‍ക്ക് വൃശ്ചികമാസം പരീക്ഷകളില്‍ മികച്ച വിജയത്തിന് യോഗം കാണുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിനും യോഗമുണ്ട്. സാമ്പത്തിക പുരോഗതി കൈവരിക്കുമെങ്കിലും അലച്ചിലിനു സാധ്യത, കുടുംബത്തില്‍ സുഖം കുറയും, എന്നിരുന്നാലും ബന്ധുക്കളുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും, ഭൂമി സംബന്ധമായ രേഖകള്‍ കൈവശം വന്നു ചേരും, സാഹിത്യമേഖലയിലും നൃത്തമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച കാലം, തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് ദീര്‍ഘയാത്രകള്‍ നടത്തും, ദമ്പതികള്‍ തമ്മില്‍ ഐക്യക്കുറവു കാണുന്നതിനാല്‍ എല്ലാകാര്യങ്ങളും ചിന്തിച്ച് പ്രവര്‍ത്തിക്കണം. സന്താനങ്ങള്‍ക്ക് അനുകൂല സമയം, സഹോദര ഗുണമുണ്ടാകും, ആരോഗ്യപരമായും അത്ര നല്ല സമയമല്ല, വാത ദോഷങ്ങളെ കരുതിയിരിക്കണം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ യഥാസമയം ലഭിച്ചെന്നു വരില്ല, അനുചിത പ്രവര്‍ത്തികളില്‍ നിന്നും മാറി നില്‍ക്കണം

കര്‍ക്കിടകക്കൂറ്
പുണര്‍തം നക്ഷത്രത്തിന്റെ അവസാന കാല്‍ഭാഗം, പൂയ്യം, ആയില്യം നക്ഷത്രമടങ്ങിയകര്‍ക്കിടകക്കൂറുകാര്‍ വൃശ്ചികമാസം ശ്രദ്ധിക്കണം. കാരണം, അനാവശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് കലഹങ്ങള്‍ക്കു യോഗമുണ്ട്. ശത്രുക്കളെ നിഷ്പ്രഭരാക്കും. എതിര്‍ക്കുന്നവരെ തോല്‍പ്പിക്കാന്‍ കുതന്ത്രങ്ങള്‍ സ്വീകരിക്കും, സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കും, അനാരോഗ്യക്കുറവുണ്ടാകും, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകില്ല, ജീവിത പങ്കാളിക്ക് അസുഖങ്ങള്‍ വര്‍ധിക്കും, സന്താനങ്ങള്‍ക്ക് നേട്ടങ്ങള്‍ക്കു യോഗം, തൊഴില്‍ പരമായും സന്താനങ്ങള്‍ക്ക് ഗുണാനുഭവം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിക്കു യോഗമുണ്ട്. നഷ്ടപ്പെട്ടെന്നു കരുതുന്ന രേഖകള്‍ തിരിച്ചു കിട്ടും, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും സൗഹൃദം പുതുക്കുന്നതിനും യോഗം. അനുയോജ്യമല്ലാത്ത ബന്ധങ്ങളില്‍പ്പെട്ട് മാനഹാനിയുണ്ടാകും, രണ്ടാമത് വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധങ്ങള്‍ വരും. എന്നിരുന്നാലും വിവാഹം നടക്കുന്നതിന് താമസമുണ്ടാകും.

ചിങ്ങക്കൂറ്
മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ കാല്‍ഭാഗമടങ്ങിയ ചിങ്ങക്കൂറുകാര്‍വൃശ്ചികമാസം സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യും. കുടുംബങ്ങളിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ രമ്യതയോടെ പരിഹരിക്കാന്‍ മുന്‍കൈയെടുക്കും. ഗൃഹനിര്‍മാണത്തിന് അനുയോജ്യ സമയമാണിത്. വാഹനങ്ങള്‍ മാറ്റി വാങ്ങിക്കാനും യോഗം കാണുന്നു. ജോലി ഭാരം വര്‍ധിക്കും, കലാരംഗത്ത് തിരിച്ചു വരവ് നടത്തും. കായിക രംഗത്തും ഗുണാനുഭവങ്ങള്‍ വര്‍ധിക്കും, മേലാധികാരികളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കും, ഈ മാസം പകുതിയോടെ സാമ്പത്തിക രംഗത്ത് ഗുണപരമായ മാറ്റമുണ്ടാകും, ശത്രുക്കളെ നിഷ്പ്രഭരാക്കും, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കണം, സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, സഹോദരങ്ങള്‍ക്ക് ഗുണാനുഭവം വര്‍ധിക്കും, തൊഴിലന്വേഷകര്‍ നിരാശപ്പെടേണ്ടതില്ല, അല്‍പ്പം കൂടി കാത്തിരുന്നാല്‍ മികച്ച ജോലി ലഭിക്കാനും യോഗമുണ്ട്.

കന്നിക്കൂറ്
ഉത്രം നക്ഷത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയടങ്ങിയ കന്നിക്കൂറുകാര്‍ക്ക് വൃശ്ചികമാസം പ്രതിസന്ധികളില്‍നിന്ന് കരയറാന്‍ യോഗമുള്ള കാലമാണ്. ശത്രുക്കളെ നിഷ്പ്രഭരാക്കും. സഹപ്രവര്‍ത്തകരുടെ ചതിയെ കരുതിയിരിക്കണം, എല്ലാക്കാര്യങ്ങളിലും മേധാശക്തിയോടെ പ്രവര്‍ത്തിക്കും. പിടിവാശി ഉപേക്ഷിക്കണം, താനാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കും, സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങളിലും വാഹന ഉപയോഗത്തിലും ശ്രദ്ധ വേണം. വീട് നിര്‍മാണത്തിന് അനുയോജ്യ സമയമാണിത്. ലോണ്‍ ലഭിക്കാന്‍ സാധ്യതയുണ്ട്, വാഹനം മാറ്റി വാങ്ങുന്നതിനോ പുതിയ ഒന്ന് വാങ്ങുന്നതിനോ യോഗം കാണുന്നു. മാതാവിന്റെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം, ജോലി ഭാരം വര്‍ധിക്കും, കൂടുതല്‍ സമയം ജോലി ചെയ്താലും അതിനനുസരിച്ചുള്ള ഫലം ലഭിക്കില്ല, മേലാധികാരികളുടെ കുതന്ത്രങ്ങളെ ചെറുക്കാന്‍ കഴിയാതെ വരും. സാമ്പത്തിക കാര്യങ്ങളിലെ പ്രയാസങ്ങള്‍ മാറ്റിയെടുക്കും.

തുലാക്കൂറ്
ചിത്തിര നക്ഷത്രത്തിന്റെ ആദ്യപകുതി, ചോതി, വിശാഖത്തിന്റെ മുക്കാല്‍ഭാഗമടങ്ങിയ തുലാക്കൂറുകാര്‍ക്ക് വൃശ്ചികമാസം സാമ്പത്തിക പുരോഗതിയുടെ കാലമാണ്. സാന്താനങ്ങള്‍ക്ക് മേന്മയുണ്ടാകും. പിതൃസ്ഥാനീയര്‍ക്ക് അല്‍പ്പം ദുരിതകാലം. വ്യാപാരം വിപുലീകരിക്കാന്‍ യോഗമുണ്ട്. സമയോചിതമായി പ്രവര്‍ത്തികളെ ഏകോപിപ്പിക്കാന്‍ സാധിക്കും. ജീവിത പങ്കാളിയുടെ ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തും. മംഗളകര്‍മ്മങ്ങളില്‍ പങ്കുകൊള്ളും, കുടുംബക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും, വിവാഹ സമയമാണിത്, അനുയോജ്യ ബന്ധം ലഭിക്കാന്‍ യോഗം. കലാകാരന്മാര്‍ക്ക് പുതിയ മേഖലകള്‍ കണ്ടെത്താനും അതില്‍ നിന്നും സാമ്പത്തിക നേട്ടം ലഭിക്കാനും യോഗം. സുഹൃത്തുക്കളുടെ സഹായം എപ്പോഴും ലഭിക്കും. പുതിയ സൗഹൃദങ്ങള്‍ ആരംഭിക്കുന്നതിനും സാധിക്കും, മുന്നിട്ടിറങ്ങൂ സമയം അനുയോജ്യമാണ് തടസങ്ങളെ മാറ്റാന്‍ സാധിക്കും.

വൃശ്ചികക്കൂറ്
വിശാഖം നക്ഷത്രത്തിന്റെ അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രമടങ്ങിയ വൃശ്ചികകൂറുകാര്‍വൃശ്ചികമാസം സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. കാര്‍ഷിക മേഖലയില്‍ പുതിയ വിളകള്‍ക്കു തുടക്കം കുറിക്കും, വിദേശത്തുള്ളവര്‍ക്ക് നാട്ടിലെ വിശേഷ അവസരങ്ങളില്‍ പങ്കെടുക്കാന്‍ യോഗമുണ്ട്. കുടുംബ സമേതം വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സന്താനങ്ങളുടെ കാര്യത്തില്‍ കരുതല്‍ വേണം, ഉല്ലാസ യാത്രകള്‍ നടത്താന്‍ യോഗമുണ്ട്. നാല്‍ക്കാലി ലാഭമുണ്ടാകും, കൃഷിയിലും വരുമാന വര്‍ധനവുണ്ടാകും, ശാരീരകമായ അസ്വസ്ഥതകളുണ്ടാകും, തസ്‌കരന്മാരെ കരുതിയിരിക്കണം, ദീര്‍ഘയാത്രകളില്‍ വിലപിടിച്ചുള്ള ആഭരണങ്ങളോ രേഖകളോ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, സാമ്പത്തികമായി നഷ്ടമുണ്ടാകുന്ന ഏര്‍പ്പാടുകളില്‍ നിന്നും മാറി നില്‍ക്കണം, ലോണ്‍, ചിട്ടി എന്നിവയില്‍ ജാമ്യം നില്‍ക്കുന്നതും ബുദ്ധിപരമാകില്ല. മാതാപിതാക്കളോട് സ്നേഹത്തോടെ വര്‍ത്തിക്കും, അന്യരെ ദ്രോഹിക്കും വിധം വാക്കുകള്‍ ഉപയോഗിക്കരുത്.

ധനുക്കൂറ്
മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യ കാല്‍ഭാഗമടങ്ങിയ ധനുക്കൂറുകാര്‍ക്ക്വൃശ്ചികമാസം സാമ്പത്തിക നേട്ടത്തിന്റെ കാലമാണ്. ജോലിയില്‍ നല്ല മാറ്റങ്ങളുണ്ടാകും, ശമ്പള വര്‍ധനവ് നടപ്പില്‍ വരും, അപ്രാപ്യമായ പല കാര്യങ്ങളും നിഷ്പ്രയാസം നേടാന്‍ യോഗമുണ്ട്, മാതുലന്മാര്‍ക്ക് ഗുണാനുഭവം ഉണ്ടാകും, മാതാവിന്റെ കാര്യത്തില്‍ ഉത്കണ്ഠയ്ക്കും യോഗമുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, ഭാവിയിലേക്ക് സാമ്പത്തിക കരുതലുകള്‍ നടത്തണം, കുടുംബാംഗങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം കൈവരും. വിദേശത്തുള്ളവര്‍ നാട്ടിലെത്തി വിവാഹ, മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും. സുഹൃത്തുക്കളുടെ നിര്‍ദേശത്താല്‍ അനുചിത പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിയും. ആശയവിനിമയത്തില്‍ അപാകതകളുണ്ടാകരുത്. ദീര്‍ഘയാത്രകളുണ്ടാകും, അറിവുകള്‍ പങ്ക് വയ്ക്കാന്‍ അവസരം ലഭിക്കും. സഹോദര ഗുണമുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ നിലനിന്ന ആശങ്കകള്‍ പരിഹരിക്കാനും യോഗമുണ്ട്.

മകരക്കൂറ്
ഉത്രാടം നക്ഷത്രത്തിന്റെ അവസാനത്തെ മുക്കാല്‍, തിരുവോണം, അവിട്ടം നക്ഷത്രത്തിന്റെ ആദ്യപകുതിയടങ്ങിയ മകരക്കൂറുകാര്‍ക്ക് വൃശ്ചികമാസം പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കും. തൊഴില്‍രംഗത്തെ പ്രയാസങ്ങളെ മറികടക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് മികച്ച അവസരം കൈവരും. ദമ്പതികള്‍ തമ്മില്‍ ആശയപരമായി ഐക്യമുണ്ടാകും, നഷ്ടപ്പെട്ടുവെന്നു കരുതുന്ന വിലപ്പെട്ട രേഖകള്‍ തിരികെ കിട്ടും, സാമ്പത്തികമായി ഉന്നതി കൈവരിക്കും. കിട്ടാക്കടം തിരികെ കിട്ടും, സഹപ്രവര്‍ത്തകരുമായി യോജിച്ചുപോകും, ശത്രുക്കളെ കൈകാര്യം ചെയ്യും. ധാര്‍മിക കാര്യങ്ങളെ മുറുകെ പിടിക്കും, കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിലവില്‍ കൃഷി ചെയ്തിരുന്ന പാടം പാട്ടത്തിനു കൊടുക്കും. നാല്‍ക്കാലികളില്‍ നിന്നും മികച്ച ആദായത്തിനു യോഗം. കുടുംബ കലഹം രമ്യമായി പരിഹരിക്കണം. സഹോദരിയുടെ കാര്യത്തില്‍ സന്തോഷനുഭവം ഉണ്ടാകും.വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ വരുന്നതിന് അവസരം കൈവരും.

കുംഭക്കൂറ്
അവിട്ടം നക്ഷത്രത്തിന്റെ അവസാനപകുതി, ചതയം, പുരുരുട്ടാതിയുടെ ആദ്യത്തെ മുക്കാല്‍ഭാഗമടങ്ങിയ കുംഭക്കൂറുകാര്‍ക്ക് വൃശ്ചികമാസം സര്‍ക്കാര്‍ ജോലിക്കു യോഗമുണ്ട്. സാമ്പത്തികമായി മുന്നേറ്റം, അപകടങ്ങളെ കരുതിയിരിക്കണം, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുകയോ മാറ്റി വാങ്ങിക്കുകയോ ചെയ്യും. വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ കാര്യത്തില്‍ ഗുണാനുഭവങ്ങളുണ്ടാകും. ഇതര ജോലികളില്‍ നിന്നും സാമ്പത്തിക ലാഭത്തിനും യോഗമുണ്ട്. ആശയങ്ങള്‍ പ്രാവര്‍ത്തികമാകുന്നതില്‍ ആശ്വാസം അനുഭവപ്പെടും. മേലധികാരികളുടെ പൂര്‍ണ പിന്തുണയാല്‍ തൊഴില്‍മേഖലയിലെ ശത്രുക്കളെ നിഷ്പ്രഭരാക്കും. എന്നിരുന്നാലും സഹപ്രവര്‍ത്തകരുടെ ചതിയെ കരുതിയിരിക്കണം. കിട്ടാക്കടം തിരിച്ചു കിട്ടാനും യോഗമുണ്ട്. ഭരണസാരഥ്യം വഹിക്കുന്നവര്‍ക്കും ഗുണാനുഭവം. ഏറ്റെടുത്ത പദ്ധതികളില്‍ വിജയമുണ്ടാകും. ശത്രുക്കളില്‍ നിന്നു പോലും അനുമോദനം ലഭിക്കാന്‍ യോഗമുണ്ട്.

മീനക്കൂറ്
പുരുരുട്ടാതിയുടെ അവസാന കാല്‍ഭാഗം, ഉത്രട്ടാതി, രേവതി നക്ഷത്രമടങ്ങിയ മീനക്കൂറുകാര്‍ക്ക്വൃശ്ചികമാസം സാമ്പത്തിക നേട്ടത്തിന്റെ കാലമാണ്. വിവാഹത്തിന് യോഗം കാണുന്നു. ഗൃഹനിര്‍മാണത്തിന് അനുകൂല സമയം, ലോണ്‍, ചിട്ടി എന്നിവ ലഭിക്കുകയോ അതിനു ശ്രമങ്ങള്‍ നടത്തുകയോ ചെയ്യും. സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. മാതാവിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം, പിടിവാശി ഉപേക്ഷിക്കണം, ജീവിത പങ്കാളിയുമായി രമ്യതയില്‍ വര്‍ത്തിക്കണം, കേള്‍ക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് അറിഞ്ഞ ശേഷം മാത്രമേ പ്രതികരിക്കാവൂ, എടുത്തുചാട്ടം ആപത്തുകള്‍ക്കിടയാക്കും, ഈശ്വര പ്രാര്‍ഥനയാല്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കും. വിവിധ അസുഖങ്ങളെ കൊണ്ട് ആരോഗ്യക്കുറവ് അനുഭവപ്പെടാന്‍ യോഗമുണ്ട്.രമ്യമായി എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ ശ്രമിക്കണം. വാഹന ഉപയോഗത്തിലും ശ്രദ്ധ വേണം.

Leave a Reply

Latest News

40 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ് കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച്...

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ ഇറക്കികൊണ്ട് വന്നു; താലിമാല വാങ്ങാൻ പണമില്ല; ഒടുവിൽ പിടിച്ചുപറി ലക്ഷ്യമാക്കി സുഹൃത്തിനൊപ്പം ബൈക്കിൽ കറങ്ങി; കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല പൊട്ടിച്ചു; താലിമാല വാങ്ങിയെങ്കിലും സി.സി.ടി.വി ചതിച്ചു

തൃശൂർ: വിവാഹം കഴിക്കുന്നതിന് കാമുകിക്ക് താലിമാല വാങ്ങിനൽകാൻ കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച യുവാവും സുഹ‍ൃത്തും അറസ്റ്റിൽ. പാറക്കോവിൽ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി പകരാവൂർ ധനീഷ്...

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോവിഡിന് പുറമെ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. പനി, ശ്വാസതടസ്സം, ഓക്‌സിജന്റെ അളവില്‍ കുറവ് എന്നിവയെത്തുടര്‍ന്നാണ് സിസോദിയയെ ലോക് നായക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ; ഫ്രണ്ട്സ് പട്ടികയിൽ പെട്ടവരോട് അത്യാവശ്യമായി പണം അയച്ചുതരാൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി; ഒട്ടേറെ പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം...

കൊച്ചി: ഫെയ്സ്ബുക്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരി‍ൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടാൻ വ്യാപക ശ്രമം. ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അവരുടെ ഫ്രണ്ട്സ് പട്ടികയിൽ...

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ചെന്നൈ: ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രസഹായത്തിലാണ്. പ്രമേഹ സംബന്ധമായ പ്രശ്നങ്ങള്‍ കൂടി അലട്ടുന്നതാണ് നില വഷളാക്കിയത്.ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് കാണിച്ചുള്ള...

More News