Sunday, September 26, 2021

വീട്ടിൽനിന്ന് കാണാതായ യുവതിയെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

Must Read

വീട്ടിൽനിന്ന് കാണാതായ യുവതിയെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ സൂരജ് സുനിലിന്റെ ഭാര്യ മിഥുന(22)യെയാണ് ചിറ്റിക്കര പാളക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വെയിലൂർ കന്നുകാലിവനം സ്വദേശിനിയാണ്. മിഥുനയുടെ ഭർത്താവ് സൂരജ് ഒരാഴ്ച മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു.

ഞായറാഴ്ച പുലർച്ചെ രണ്ട് മണി മുതലാണ് മിഥുനയാണ് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തിൽ മൃതദേഹം കണ്ടത്. ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.

സെപ്റ്റംബർ അഞ്ചാം തീയതി മുട്ടത്തറ ദേശീയപാതയിൽവെച്ചാണ് മിഥുനയുടെ ഭർത്താവ് സൂരജ് കാറിടിച്ച് മരിച്ചത്. നഴ്സിങ് വിദ്യാർഥിനിയായ മിഥുനയെ തിരുവല്ലത്തെ കോളേജിൽ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഏഴ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

സൂരജിന്റെ മരണത്തിന് പിന്നാലെ മിഥുനയുടെ മരണവും നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Latest News

പാചകവാതക സിലിൻഡർ വിതരണ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായിയെ (ഡെലിവറി ബോയി)യും മാനേജ്മെന്റു തന്നെ നിയമിക്കണമെന്ന് കളക്ടറുടെ നിർദേശം

പാചകവാതക സിലിൻഡർ വിതരണ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായിയെ (ഡെലിവറി ബോയി)യും മാനേജ്മെന്റു തന്നെ നിയമിക്കണമെന്ന് കളക്ടറുടെ നിർദേശം. ജില്ലയിലെ എല്ലാ ഏജൻസികൾക്കും ഇതു സംബന്ധിച്ച...

More News