Wednesday, March 3, 2021

വില്‍സനെ വെടിവച്ചുകൊന്ന സ്ഥലത്ത് പ്രതികളുമായി ക്യൂബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

തിരുവനന്തപുരം: വില്‍സനെ വെടിവച്ചുകൊന്ന സ്ഥലത്ത് പ്രതികളുമായി ക്യൂബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ചെക്ക് പോസ്റ്റ് ഓഫീസിനുള്ളിൽ വച്ച് കുത്തിയും വെടിവച്ചുമാണ് തൗഫീക്ക്, അബ്ദുൾ ഷെമീം എന്നിവ‍ർ ചേർന്ന് വിൽസനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കത്തിയും തെളിവെടുപ്പിനിടെ പൊലീസിന് ലഭിച്ചിരുന്നു. തോക്ക് കൊച്ചയിൽ നിന്നും കത്തി തമ്പാനൂരിൽ നിന്നുമാണ് കണ്ടെത്തിയത്.

പ്രതികള്‍ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും ക്യൂബ്രാഞ്ച് കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികൾ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ബാഗിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. നെയ്യാറ്റിൻകരയിലെ ആരാധനാലയത്തിലെ വീട്ടിൽ നിന്നാണ് ഈ ബാഗ് പൊലീസ് കണ്ടെത്തിയത്. തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരും കുറിപ്പിലുണ്ട്. കുറിപ്പിന്‍റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്നാട് പൊലീസ് അറിയിച്ചു. പുതിയ തീവ്രവാദ സംഘടനയുടെ സാനിധ്യം തെളിയിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News