Sunday, September 26, 2021

വഴിത്തർക്കം; അയൽവാസിയെ ടൈൽസിന് അടിച്ചു കൊലപ്പെടുത്തി

Must Read

തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിൽ തൊടിക മോഹൻദാസ് (58) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവിൽ പോയതായി പൊലീസ്. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

വഴിത്തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വഴിത്തർക്കത്തെ തുടർന്ന് ഇരുവരും തമ്മിൽ മുൻപും ഏറ്റുമുട്ടലുകൾ നടന്നിരുന്നു. തർക്കത്തിനിടെ രജീഷ് കയ്യിൽ കിട്ടിയ ടൈലിന്റെ ഭാഗം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതാണ് മരണകാരണമായതെന്നാണ് വിവരം

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News