Sunday, March 7, 2021

ലഹരി വസ്തുക്കൾ മണത്തറിഞ്ഞ് പിടിക്കാൻനാർക്കോട്ടിക് സ്നിഫർ ഡോഗെത്തി

Must Read

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വപ്നാ സുരേഷിന്റെ മൊഴി

കൊച്ചി:സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വർണം-ഡോളർക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് ഇതുള്ളത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം ഇതിലുണ്ടെന്നാണ്...

കാസർകോട് : ലഹരി വസ്തുക്കൾ മണത്തറിഞ്ഞ് പിടിക്കാൻ ജില്ലയിൽ ആദ്യമായി പൊലീസ് ഡോഗ് സ്ക്വാഡിൽ നാർക്കോട്ടിക് സ്നിഫർ ഡോഗെത്തി. ലാബ്രഡോർ ഇനത്തിൽപ്പെട്ട് 1.2 പ്രായമുള്ള ക്രിസ്റ്റീന ഇനി ജില്ലയിലെ ലഹരി മാഫിയയുടെ പേടി സ്വപ്നമാവും. തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റീന ജില്ലയിലെത്തിയത്. ഇതോടെ ജില്ലാ പൊലീസിലെ ഡോഗ് സ്ക്വാഡിൽ അംഗങ്ങൾ അഞ്ചെണ്ണമായി.

പഞ്ചാബിലെ ലുധിയാനയിൽ നിന്നു കേരള പൊലീസിലേക്ക് വാങ്ങിയ 8 നായ്ക്കളിൽ ഒരെണ്ണമാണിത്. ലഹരി ഒളിപ്പിച്ചു പറക്കുന്ന വാഹനത്തിലേക്ക് ചാടാൻ ശക്തിയുള്ളതും എവിടെ ഒളിപ്പിച്ചു വച്ചാലും മണത്തറിഞ്ഞ് ക്രിസ്റ്റീന ഇനി പിടികൂടും. മയക്കുമരുന്ന് മാഫിയകളെ ലക്ഷ്യമിട്ടാണ് ഡോഗ് സ്‌ക്വാഡിൽ പുതിയ അംഗത്തെ എത്തിച്ചത്. 8 മാസത്തെ പരിശീലനത്തിന് ശേഷമാണ് കാസർകോട്ട് എത്തിച്ചത്. മയക്കുമരുന്നുകളെ വേഗത്തി‍ൽ പിടികൂടാനാകും.

മയക്കുമരുന്നുകൾ ഉള്ളതായി മനസിലായാൽ അതിനു സമീപത്ത് നിന്നു മാറിയില്ലെന്നാണ് പ്രത്യേക. ട്രാക്കർ, നാർക്കോട്ടിക് വിഭാഗങ്ങളിൽ ഓരോന്ന് വീതവും എക്‌സ്‌പ്ലോസീവ് വിഭാഗത്തിൽ മൂന്നു ഡോഗുകളുമാണ് ജില്ലയിലുള്ളത്.

സ്ക്വാഡിൽ ക്രിസ്റ്റീനയെ ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് സ്വീകരിച്ചു. അഡീഷണൽ എസ്പി പി.പ്രശോഭ്, ഡിവൈഎസ്പി.മാരായ പി.ഹരിചന്ദ്രനായ്ക്, കെ.സുനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.യു.സുജിത്ത്, പി.വി.വിനീത് എന്നിവരാണ് ഇതിന്റെ പരിശീലകർ.

Leave a Reply

Latest News

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

More News