Saturday, March 6, 2021

റിപ്പബ്ലിക് ദിന പരിപാടിയിൽ മന്ത്രിമാർ നടത്തിയ പ്രസംഗത്തിന്റെ വിശദാംശം നൽകണമെന്നു ജില്ലാ ഇൻഫർമേഷൻ ഓഫിസർമാരോട് രാജ്ഭവൻ

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

കൊച്ചി: ജില്ല ആസ്ഥാനങ്ങളിൽ റിപ്പബ്ലിക് ദിന പരിപാടിയിൽ മന്ത്രിമാർ നടത്തിയ പ്രസംഗത്തിന്റെ വിശദാംശം നൽകണമെന്നു ജില്ലാ ഇൻഫർമേഷൻ ഓഫിസർമാരോട് രാജ്ഭവൻ. മന്ത്രിമാരുടെ പ്രസംഗത്തിന്റെ പത്രവാർത്തകളുടെ സ്കാൻ ചെയ്ത കോപ്പി അയച്ചു കൊടുക്കണമെന്നാണ് രാജ്ഭവൻ ഇന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർമാരോടു നേരിട്ട് ആവശ്യപ്പെട്ടത്.

പൗരത്വ നിയമവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരും ഗവർണറും വിരുദ്ധ നിലപാടുകളിലായിരിക്കെയാണു രാജ്ഭവന്റെ നിർദേശം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട്, ജില്ലാതല ചടങ്ങുകളിൽ മന്ത്രിമാർ എന്താണു പറഞ്ഞതെന്നറിയാനുള്ള നീക്കമാണിതെന്നു സൂചനയുണ്ട്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളുടെ വാർത്തയുടെ കോപ്പികൾ രാജ്ഭവൻ ആവശ്യപ്പെടാറുണ്ട്.

എന്നാൽ, റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യ ദിനത്തിലോ മന്ത്രിമാർ നടത്തുന്ന പ്രസംഗത്തിന്റെ വിശദാംശങ്ങൾ രാജ്ഭവൻ തേടാറില്ല. ആദ്യമായാണു രാജ്ഭവന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാകുന്നത്. അതേസമയം, ഇക്കാര്യത്തിൽ പബ്ലിക് റിലേഷൻസ് വകുപ്പു തീരുമാനിക്കുന്നതു പോലെ ചെയ്യാമെന്ന ധാരണയിലാണു ജില്ലാ ഇൻഫർമേഷൻ ഓഫിസർമാർ.

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News