റാന്നി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണം

0

റാന്നി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണം. പണം സൂക്ഷിക്കുന്ന ലോക്കർ കുത്തി തുറക്കാനുള്ള ശ്രമം വിജയിച്ചില്ല. കുറെ പായ്ക്കറ്റ് സാധനങ്ങൾ ബാഗിലാക്കി കൊണ്ടുപോയി. ബുധനാഴ്ച രാത്രി 1.30-നും മൂന്നിനും ഇടയിലാണ് സംഭവം. സൂപ്പർ മാർക്കറ്റിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ, മുഖം പൂർണമായും തുണികൊണ്ട് മൂടിയിരുന്നു.

വശങ്ങളിലെ മധ്യത്തിലെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് ഗ്ലാസ്‌ ചില്ല് തകർത്താണ് അകത്തുകടന്നത്. ചില്ല് പൊട്ടിക്കാനുപയോഗിച്ച കമ്പിയും ഇവിടെനിന്ന് കണ്ടെടുത്തു. സാധനങ്ങൾ െവയ്ക്കുന്നതിനുള്ള ഷെൽഫിന്റെ ചില്ലുഗ്ലാസ് പൊട്ടിച്ച് ഇതിലൂടെയാണ് അകത്തുകടന്നത്. ലോക്കർ കുത്തിതുറക്കാനും ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ, വിജയിച്ചില്ല. ലെയ്‌സ്, ബിസ്കറ്റ്, കശുവണ്ടി, മുന്തിരി തുടങ്ങിയ പായ്ക്കറ്റിലുള്ള സാധനങ്ങൾ ബാഗിലാക്കി കൊണ്ടുപോയി.

അതത് ദിവസം വില്ലന നടത്തി കിട്ടുന്ന പണം ബാങ്കിൽ നിക്ഷേപിക്കുന്നതിനാൽ പണം അധികം ഇവിടെ സൂക്ഷിക്കാറില്ലെന്ന് ഔട്ട്‌ലെറ്റ് മാനേജർ എം.വി.അനിൽകുമാർ പറഞ്ഞു.

സാധനമോഷണത്തിൽ എത്ര രൂപയുടെ നഷ്ടമുണ്ടെന്ന് നോക്കിയാൽ മാത്രമേ അറിയാൻ കഴിയൂ എന്നും പറഞ്ഞു. റാന്നി ഇൻസ്‌പെക്ടർ എം.ആർ.സുരേഷ് കുമാർ, എസ്.ഐ. സി.ടി.ഗീവർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി

Leave a Reply