Tuesday, April 20, 2021

യാത്രക്കാരന്റെ ആഡംബര വാച്ച് പരിശോധനയ്ക്കിടെ നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റംസിനെതിരെ പരാതി

Must Read

ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

ചെന്നൈ: ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. അധികൃതരുടെ വീഴ്ചയാണ് കൊവിഡ് രോഗികളുടെ മരണത്തിന് കാരണമെന്ന്...

പൂരം പ്രദർശന നഗരിയിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും കോവിഡ്

തൃശൂർ: പൂരം പ്രദർശന നഗരിയിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും കോവിഡ്. ഇതിനെ തുടർന്ന് പൂരം പ്രദർശനം നിർത്തിവച്ചു. 18 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ...

കോവിഡ് വാക്സിൻ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് യോഗം. ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന...

കോഴിക്കോട്; യാത്രക്കാരന്റെ ആഡംബര വാച്ച് പരിശോധനയ്ക്കിടെ നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റംസിനെതിരെ പരാതി. 45 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് കഷ്ണങ്ങളാക്കി യാത്രക്കാരന് തിരിച്ചു നൽകിയത്. മൂന്നാം തിയതി ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഇസ്മായിലിന്റെ വാച്ചാണ് നശിപ്പിച്ചത്. സംഭവത്തിൽ കരിപ്പൂർ പൊലീസിലാണ് പരാതി നൽകിയത്.

 

സ്വർണമുണ്ടെന്നു സംശയിച്ചു കസ്റ്റംസ് പരിശോധിച്ച, വിലപിടിപ്പുള്ള വാച്ച് യാത്രക്കാരനു തിരിച്ചു നൽകിയത് വിവിധ ഭാഗങ്ങളാക്കി ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണെന്നാണ് പരാതി. ടെക്നിഷ്യന്റെ സഹായത്തോടെ തുറന്നു പരിശോധിക്കേണ്ടതിനു പകരം വാച്ച് കേടാക്കി എന്നാണ് ആക്ഷേപം.കോടതി നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കാമെന്നു പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ അഭിഭാഷകനുമായി എത്തിയ മുഹമ്മദ് ഇസ്മായിൽ എയർപോർട്ട് ഡയറക്ടർക്കും കസ്റ്റംസ് അധികൃതർക്കും കൂടി പരാതി നൽകി.

 

മുഹമ്മദ് ഇസ്മായിലിന്റെ ദുബായിലുള്ള സഹോദരൻ 2017ൽ ദുബായിലെ ഷോറൂമിൽനിന്ന് 2,26,000 ദിർഹം (ഇന്ത്യൻ രൂപ 45 ലക്ഷത്തിലധികം) നൽകി വാങ്ങിയതാണ് വാച്ച്. അടുത്തിടെ ഇസ്മായിലിന് വാച്ച് നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇസ്മായിലിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109,...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍...

More News