കൊൽക്കത്ത: മുതിർന്ന ബംഗാളി നാടക, സിനിമാതാരം മനു മുഖർജി (മോനു മുഖോപാദ്ധ്യായ്, 90) വിടവാങ്ങി. ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു.
1958ൽ പുറത്തിറങ്ങിയ മൃണാൾസെന്നിന്റെ ‘നീൽ ആകാശേർ നീചെ” എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മികച്ച നടനെന്ന് പേരെടുത്ത അദ്ദേഹം സത്യജിത് റേ ഉൾപ്പെടെ നിരവധി പ്രശസ്ത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. റേയുടെ ജോയ് ബാബാ ഫെലുനാഥ്, ഗണശത്രു തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. Kolkata: Senior Bengali drama and film star Manu Mukherjee (Monu Mukhopadhyay, 90) has passed away. He died at his residence in Kolkata following a heart attack yesterday.