മുക്കം: മുക്കം ഇരട്ടക്കൊലപാതക കേസിൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത പ്രതി വെസ്റ്റ് മണാശേരി സൗപർണ്ണികയിൽ ബിർജു(53) വിനെ രണ്ടാഴ്ച കൂടി റിമാന്‍ഡ് ചെയ്തു.
താമരശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നാണ് റിമാന്‍ഡ് ചെയ്തത്. ക്രൈംബ്രാഞ്ച് സംഘം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാതിരുന്നതിനെ തുടർന്ന് ഫെബ്രുവരി 12 വരെയാണ് റിമാന്‍ഡ് ചെയ്തത്.
കോടതിയിൽ എത്തിച്ച സമയത്തും യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു ബിർജു. ഇസ്മായിലിനെ കൊലപ്പെടുത്തിയത് മുൻകൂട്ടിയുള്ള തീരുമാനപ്രകാരമായിരുന്നില്ല എന്നും അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തതായിരുന്നു എന്നുമാണ് ബിർജു പറയുന്നത്.ബിർജുവിന്റെ ഭാര്യ ഇപ്പോഴും ഈ വീട്ടിൽ തന്നെയാണ് താമസം
പിറ്റേന്ന നേരം പുലർന്നാൽ പണം നൽകേണ്ടി വരുമെന്നും പണം കൈവശമില്ലാതിരുന്നതിനാൽ കൊലപ്പെടുത്തുകയായിരുന്നു എന്നും ബിർജു പറഞ്ഞു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിഷിക്കുകയായിരുന്നു.
ബിർജുവിനെ വിവിധ പ്രദേശങ്ങളിൽ കൊണ്ടുപോയി തെളിവ് ശേഖരിച്ചിരുന്നു . അവസാനമായി 22നാണ് അന്വേഷണ സംഘം ബിർജു നിലവിൽ താമസിക്കുന്ന നീലഗിരിക്കടുത്തുള്ള പന്തല്ലൂരിലെ വീട്ടിലെത്തി തെളിവെടുത്തത്.