Sunday, September 19, 2021

നിര്യാതരായി

Must Read

ശ്രീമണി

മട്ടാഞ്ചേരി: കരിപ്പാലം 4 / 540 വീട്ടിൽ ശ്രീമണി (51) അന്തരിച്ചു. ഭർത്താവ്: പ്രതാപൻ. മക്കൾ: പ്രവീൺ, പ്രമോദ്, പ്രശാന്ത്, മഹേഷ്.

രാജഭദ്രേശ്വരി

വളയൻചിറങ്ങര: മൂശാപ്പിള്ളി വീട്ടിൽ രാജഭദ്രേശ്വരി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: സുഭഗ, വിനോദിനി. മരുമക്കൾ: കെ. സുധാകരൻ (റിട്ട. പ്രിൻസിപ്പൽ, എച്ച്.എസ്.എസ്., വളയൻചിറങ്ങര), പി. ശശിധരൻ.

സൈനബ

കാക്കനാട്: ഓലിമുകൾ ഉള്ളംപിള്ളിയിൽ സൈനബ (72) അന്തരിച്ചു. ഭർത്താവ്: പരേതനായ കാദർ. മക്കൾ: ബീമ ബീവി, ആമിന, അബ്ദുൽ റഹ്മാൻ, ഷംസു, റിയാസ്, മൈമൂന, റഫീഖ്, റാഷിദ് (ചെയർമാൻ, തൃക്കാക്കര നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി). മരുമക്കൾ: അലി, ഷാജി, സഫിയ, ആഷിദ, നൗഷാദ്, ബീവി, നിഷ.

പി.സി. ദേവസിക്കുട്ടി

ശ്രീമൂലനഗരം: കൂളിക്കര പെരുമായൻ പി.സി. ദേവസിക്കുട്ടി (85) അന്തരിച്ചു. ഭാര്യ: കിഴക്കമ്പലം താമരച്ചാൽ വെമ്പിള്ളി കുടുംബാംഗം ത്രേസ്യാമ്മ. മകൾ: ആനി. മരുമകൻ: വർഗീസ് മാളിയേക്കൽ.

ദേവകി അമ്മ

കാക്കനാട്: ടി.വി. സെന്റർ ഈസ്റ്റേൺ വില്ലയിൽ ‘ദ്വാരക’ വീട്ടിൽ ദേവകി അമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ. പത്മനാഭൻ നായർ. മക്കൾ: മദൻ മോഹൻ, റാംമോഹൻ, ശാന്തകുമാരി, ഇന്ദിരാദേവി, ജയമോഹൻ. മരുമക്കൾ: ഹരിഹരൻ, നന്ദകുമാർ, ലക്ഷ്മി, സന്ധ്യ, സിനി. ശവസംസ്കാരം വെള്ളിയാഴ്ച 10-ന് കാക്കനാട് അത്താണി ശ്മശാനത്തിൽ.

എം. ചന്ദ്രശേഖരൻ

ചോറ്റാനിക്കര: കണയന്നൂർ വായനശാലയുടെ മുൻ പ്രസിഡന്റ് വസന്താലയം (പാറയിൽ) എം. ചന്ദ്രശേഖരൻ (റിട്ട. എയർ ഫോഴ്സ് സർജൻ, റിട്ട. ന്യൂ ഇന്ത്യ ഇൻഷുറൻസ് സീനിയർ അസി. -72) അന്തരിച്ചു. ഭാര്യ: വസന്തകുമാരി. മക്കൾ: രഞ്ജിത്ത്, സ്മിത. മരുമക്കൾ: രാജി ദേവരാജ്, രാജു ദേവരാജ്.

ശ്രീദേവി വാരസ്യാർ പറവൂർ: പെരുവാരം ചെറുവല്യാകുളങ്ങര വാരിയത്ത് ശ്രീദേവി വാരസ്യാർ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദ വാരിയർ. മക്കൾ: സി.ജി. രാധാകൃഷ്ണ വാരിയർ, സി.ജി. സോമദാസ വാരിയർ, സി.ജി. സത്യൻ, പരേതനായ സി.ജി. ഹരിദാസ വാരിയർ. മരുമക്കൾ: ശ്രീമതി, രതി, ഉഷ, സുധ.

രമണി

പറവൂർ: ചെത്ത്യാട്ടുകുടി ചകുതിപറമ്പിൽ രമണി (69) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: രാജീവ്, മഞ്ജുഷ, രഞ്ജുഷ, സിജു. മരുമക്കൾ: സ്മിത, പി.എം. മുരളി (കെ.എസ്.ഇ.ബി. ഓവർസിയർ), സജീഷ്‌കുമാർ, സിന്ധു.

പി.ജെ. ഹെൻട്രി

നസ്രത്ത്: പുത്തൻപുരയ്ക്കൽ പി.ജെ. ഹെൻട്രി (75) അന്തരിച്ചു. ഭാര്യ: അർത്തുങ്കൽ കുരിശിങ്കൽ കുടുംബാംഗം പരേതയായ ലൂസി ഹെൻട്രി. മകൻ: പി.എച്ച്. ജോസഫ് ആന്റണി. ശവസംസ്കാരം വെള്ളിയാഴ്ച 9.30-ന് സൗദി ആരോഗ്യമാതാ ദേവാലയ സെമിത്തേരിയിൽ.

ടി.പി. പൗലോസ്

പെരുമ്പാവൂർ: ചുണ്ടക്കുഴി തടിക്കുളങ്ങര ടി.പി. പൗലോസ് (85) അന്തരിച്ചു. ഭാര്യ: നെടുങ്ങപ്ര പടിക്കൽകുടി കുടുംബാംഗം അന്നമ്മ. മക്കൾ: ലിസി, ഷേർലി, ബിനു, ബിജു പോൾ (ഹെഡ്മാസ്റ്റർ ഗണപതി വിലാസം ഹൈസ്‌കൂൾ, കൂവപ്പടി). മരുമക്കൾ: കെ.സി. പീറ്റർ (മണ്ണപ്പിള്ളി ഇൻഡസ്ട്രീസ്, പെരുമ്പാവൂർ), ജോർജ് കരുമാലക്കോട്ടിൽ തൃക്കളത്തൂർ, ബിനു പോൾ (സുന്ദരം ഹോം ഫിനാൻസ്, മൂവാറ്റുപുഴ), ബീന ബിജു (അധ്യാപിക, സെയ്ന്റ് മേരീസ് പബ്ലിക് സ്‌കൂൾ, കുറുപ്പംപടി). ശവസംസ്‌കാരം വെള്ളിയാഴ്ച 10.30-ന് ചുണ്ടക്കുഴി സെയ്ന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

ചാണ്ടി ജോസഫ്

പാലാരിവട്ടം: വയലശ്ശേരി റോഡിൽ കരിപ്പാശ്ശേരിയിൽ ചാണ്ടി ജോസഫ് (86) അന്തരിച്ചു. ഭാര്യ: പരേതയായ ലൂസി. മക്കൾ: അലക്സ്, ക്ലീറ്റസ്, ജോൺസൺ, ബാബു. മരുമക്കൾ: ഷീബ, ജിഷ, ഹെൻസി, ജെൻസി. ശവസംസ്കാരം വെള്ളിയാഴ്ച 3-ന് പാലാരിവട്ടം സെയ്ന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.

കെ.ടി. ജോബ്

പള്ളുരുത്തി: കോണം കൊല്ലശ്ശേരി വീട്ടിൽ കെ.ടി. ജോബ് (ഈശൂട്ടി -91) അന്തരിച്ചു. ഭാര്യ: ത്രേസ്യ. മക്കൾ: ജോസി, ജെറോം, അഗസ്റ്റിൻ, മറിയാമ്മ. മരുമക്കൾ: മരിയ, എലിസബത്ത്, ജിഷ, തദേവൂസ്. ശവസംസ്കാരം വെള്ളിയാഴ്ച 12-ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ.

എം.കെ. പരമേശ്വരൻ

മൂവാറ്റുപുഴ: മുറിത്തോട്ടത്തിൽ എം.കെ. പരമേശ്വരൻ (88) അന്തരിച്ചു. ഭാര്യ: വാഴക്കുളം ചെറിയേടത്ത് പരേതയായ ഭവാനി. മക്കൾ: എൻ.പി. സുശീല, ശാന്തകുമാരി, എം.പി. പുഷ്പരാജൻ, പി.എം. ജയകുമാർ (സി.പി.എം. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി).

മരുമക്കൾ: പുഷ്പാംഗദൻ, ടി.എസ്. ബിന്ദു (വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ), എം.കെ. സുനിത (അർബൻ ബാങ്ക്, മൂവാറ്റുപുഴ). ശവസംസ്കാരം വെള്ളിയാഴ്ച 4-ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.

ഗോപിനാഥൻ

ഇടപ്പള്ളി: തമ്പുരാട്ടിപ്പറമ്പ് റോഡ് വറുവേലിപറമ്പിൽ ഗോപിനാഥൻ (73) അന്തരിച്ചു. ഭാര്യ: ദയ. മകൾ: ലയന. മരുമകൻ: ഗ്യാനേഷ്.

ശോശാമ്മ

കോതമംഗലം: കോഴിപ്പിള്ളി തൂണപ്പുംമോളേൽ ശോശാമ്മ (പൊന്നമ്മ -81) അന്തരിച്ചു. ഭർത്താവ്: കുര്യാക്കോസ്. മക്കൾ: സോഫി, സോളി, സോജി, സോമോൾ. മരുമക്കൾ: സൽമൻ കുരുവിള പാണിക്കാട്ട് (പുന്നയ്ക്കാപ്പിള്ളി) വായ്ക്കര, തമ്പി വർഗീസ് കൈപ്പിള്ളിൽ മുടിക്കരായി, വിജി വാളക്കാട്ട് ചേലാട്, ബിജിത്ത് മാരിയിൽ പിറവം. ശവസംസ്കാരം വെള്ളിയാഴ്ച 3-ന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദ പള്ളി സെമിത്തേരിയിൽ.

വർഗീസ് പള്ളിപ്പാടൻ

ഇടപ്പള്ളി: മരോട്ടിച്ചോട് സഹകരണ റോഡിൽ വർഗീസ് പള്ളിപ്പാടൻ (88) അന്തരിച്ചു. ഇടപ്പള്ളി സെയ്ന്റ് ജോർജ് എൽ.പി. സ്കൂൾ റിട്ട. അദ്ധ്യാപകനായിരുന്നു. വർഷങ്ങളായി ചലച്ചിത്ര- നാടക രംഗത്ത് പ്രവർത്തിച്ചു. കോമള മ്യൂസിക്കൽ ആർട്‌സ് ക്ലബ്ബ്, കലാകേന്ദ്രം, സിയാൻസ് മ്യൂസിക്കൽ അക്കാദമി എന്നിവയുടെ ഡയറക്ടർ സ്ഥാനം വഹിച്ചിരുന്നു. ഭാര്യ: സെലിൻ. മക്കൾ: ഷൈജ, ഷൈബ, ഷൈനു (സൻസ്കാര സ്കൂൾ അദ്ധ്യാപകൻ). മരുമക്കൾ: ബാബു, എഡ്വിൻ, മഞ്ജു. ശവസംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3-ന് ഇടപ്പള്ളി സെയ്ന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.

പി.കെ. സുബ്രഹ്മണ്യൻ

പറവൂർ: പഴയകാല കമ്മ്യൂണിസ്റ്റ് നേതാവും പുത്തൻവേലിക്കര ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പൂക്കൈത വീട്ടിൽ പി.കെ. സുബ്രഹ്മണ്യൻ (മണിയൻ ചേട്ടൻ-93) അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന അദ്ദേഹം 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു ശേഷം സി.പി.എമ്മിൽ നിന്നു. സി.പി.എം. പറവൂർ താലൂക്ക് കമ്മിറ്റിയംഗം, പുത്തൻവേലിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി, പുത്തൻവേലിക്കര സഹകരണ സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ പോലീസ് മർദനത്തിനിരയായി. ഭാര്യ: ശിവപ്രിയ. മക്കൾ: പി. എസ്. ഷൈല (ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം), പി.എസ്. ഷീല (പ്രധാനാധ്യാപിക എ.എം. എൽ.പി. സ്‌കൂൾ, പാലപ്പെട്ടി), പി.എസ്. ഷീബ, പി.എസ്. നിഷ. മരുമക്കൾ: ടി.വി. പ്രകാശൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്, കരുമാല്ലൂർ), ടി.കെ. മണി (റിട്ട. പ്രിൻസിപ്പൽ, മോഡൽ എൻജിനീയറിങ് കോളേജ്), തമ്പി (അസിസ്റ്റന്റ് എൻജിനീയർ), ശ്രീകുമാർ (മാതൃഭൂമി ഡൽഹി).

കെ.കെ. ചാണ്ടി

തെക്കൻ പറവൂർ: കറുകപ്പള്ളി കാനവെളിയിൽ കെ.കെ. ചാണ്ടി (82) അന്തരിച്ചു. ലിറ്റിൽഫ്ലവർ യു.പി. സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ ആയിരുന്നു. ഭാര്യ: വൈക്കം അന്നാശ്ശേരി കുടുംബാംഗം റോസമ്മ (ഹോളി ഫാമിലി എൽ.പി. സ്‌കൂൾ റിട്ട. ഹെഡ്‌മിസ്ട്രസ്‌). മക്കൾ: ടെലക്സ് അലക്സ് (യു.എസ്.എ.), ടെൻസി അലക്സ് (ഓസ്‌ട്രേലിയ), ടെലീന അലക്സ് (യു.കെ.), ടെൻസൺ അലക്സ് (കാനഡ). മരുമക്കൾ: ആനീസ് പീറ്റർ (ഷോല പാറത്താഴം (യു.എസ്.എ.), ജോമോൻ അഗസ്റ്റിൻ മേലേപ്പിള്ളി (ഓസ്‌ട്രേലിയ), റോബിൻ ജോസ് കുറുപ്പുമഠം (യു.കെ.), മരിയ ജോർജ്‌ ചിറയിൽ (കാനഡ). ശവസംസ്കാരം ശനിയാഴ്ച 4-ന് തെക്കൻ പറവൂർ സെയ്ന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.

കെ.എം. ബാവ

മട്ടാഞ്ചേരി: കരിപ്പാലം പുതുവാശ്ശേരിപറമ്പിൽ കെ.എം. ബാവ (85) അന്തരിച്ചു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സീന, നസി, നൗഷാദ് അലി, നസീർ. മരുമക്കൾ: അക്‌ബർ, സാദിക്, സെലാം, സബ്‌ന.

എൻ.എം. അബു

മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ട പള്ളിക്കു സമീപം നമ്പ്യാരത്ത് വീട്ടിൽ എൻ.എം. അബു (68) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: സൈനുദ്ദീൻ, താജുദ്ദീൻ, സുനീർ. മരുമക്കൾ: ജെസീന, ജാസ്മിൻ, അനിത.

Leave a Reply

Latest News

വയോധികനെ മുറിയിൽ പൂട്ടിയിട്ട് മക്കൾ. നഗരസഭയിലെ ആറാം വാർഡ് ഉഭയമാർഗത്താണ് വയോധികനെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്

മണ്ണാർക്കാട്: വയോധികനെ മുറിയിൽ പൂട്ടിയിട്ട് മക്കൾ. നഗരസഭയിലെ ആറാം വാർഡ് ഉഭയമാർഗത്താണ് വയോധികനെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സി.പി.എം. പാർട്ടി ഓഫീസിന് സമീപത്തായി നടമാളിക റോഡിൽ...

More News