Tuesday, April 20, 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്

Must Read

പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം

പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം. കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനത്തെ കുറിച്ച് ഉടമകള്‍ക്ക് തീരുമാനമെടുക്കാം. സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നും തിയറ്റര്‍ ഉടമകള്‍. ഓണ്‍ലൈന്‍...

രാത്രികാല കർഫ്യു ഉൾപ്പെടെ ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംവരവിൽ പ്രതിദിനം കുതിച്ചുയരുന്ന വ്യാപനം പ്രതിരോധിക്കാൻ രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യു ഉൾപ്പെടെ കേരളം കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രാത്രി 9 മുതൽ രാവിലെ...

കുന്നത്തുനാട് എന്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതായി നേതാക്കള്‍

പെരുമ്പാവൂര്‍: എന്‍.എസ്.എസ് കുന്നത്തുനാട് താലൂക്ക് യൂനിയനെതിരെ സ്വകാര്യ വ്യക്തി നിരന്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കുകയും സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണങ്ങള്‍...

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്തുരത്തി സീറ്റിലേക്ക് അഞ്ച് പേരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. പത്ത് സീറ്റിലേക്കാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.

 

ഓരോ മണ്ഡലത്തിലേയും മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരുമായി മൂന്നംഗ സമിതി ചര്‍ച്ച നടത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോര്‍ജ്ജ് അലക്സ് കോഴിമല, വിപി ജോസഫ് എന്നിവരാണ് കോട്ടയത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ചര്‍ച്ചകള്‍ നേതൃത്വം നല്‍കുന്നത്.

 

പാലായും ഇടുക്കിയും കൂടാതെ കാഞ്ഞിരപ്പള്ളിയില്‍ ഡോ. എൻ ജയരാജ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. പിജെ ജോസഫിൻ്റെ വിശ്വസ്തനായ മോൻസ് ജോസഫിനെതിരെ കടുത്തുരുത്തിയില്‍ സ്റ്റീഫൻ ജോര്‍ജ്ജ്, സഖറിയാസ് കുതിരവേലി, സിറിയക് ചാഴികാടൻ, നിര്‍മ്മല ജിമ്മി എന്നിവരെ പരിഗണിക്കുന്നു.

 

പൂഞ്ഞാറില്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ മത്സരിക്കാനിറങ്ങിയേക്കും, ചങ്ങനാശേരിയിൽ ജോബ് മൈക്കിളും പിറവത്ത് ജില്‍സ് പെരിയപുറവും, തൊടുപുഴയില്‍ പിജെ ജോസഫിനെതിരെ കെഐ ആന്‍റണിയും മത്സരിച്ചേക്കും. മലബാറിൽ പാര്‍ട്ടിക്ക് കിട്ടിയ കുറ്റ്യാടി സീറ്റിൽ മുഹമ്മദ് ഇഖ്ബാല്‍ മത്സരിക്കും.

 

സിപിഎമ്മിൽ നിന്നും ഏറ്റെടുക്കുന്ന റാന്നി സീറ്റിൽ ബെന്നി കക്കാടിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.പന്ത്രണ്ട് സീറ്റാണ് കേരളാ കോണ്‍ഗ്രസ് സിപിഎമ്മിനോട് ആവശ്യപ്പെടുന്നതെങ്കിലും പത്തേ കിട്ടാൻ വഴിയുള്ളൂ.

Leave a Reply

Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

More News