തുടര്‍ച്ചയായുണ്ടാകുന്ന കെ സ്വിഫ്റ്റ് ബസുകളുടെ അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റിനെന്ന് കെഎസ്ആര്‍ടിഇഎ (സിഐടിയു) വര്‍ക്കിംഗ് പ്രസിഡന്‍റ് ഹരികൃഷ്ണന്‍

0

തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന കെ സ്വിഫ്റ്റ് ബസുകളുടെ അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റിനെന്ന് കെഎസ്ആര്‍ടിഇഎ (സിഐടിയു) വര്‍ക്കിംഗ് പ്രസിഡന്‍റ് ഹരികൃഷ്ണന്‍. മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിട്ടും എടുത്തില്ല. പരിചയമില്ലാത്ത ഡ്രൈവര്‍മാരെയാണ് നിയമിച്ചത്. അപകടങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഹരികൃഷ്ണന്‍ ആവശ്യപ്പെട്ടു.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച്, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷ​യോ​ടെ ക​ണ്ട ആ​ധു​നി​ക​വ​ത്ക​രി​ച്ച ബ​സ് ഓ​ടി​ക്കു​ന്ന​തി​ന് ന​ല്ല അ​നു​ഭ​വ സ​മ്പ​ത്തു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ എ​ന്തു​കൊ​ണ്ട് ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ നി​യ​മി​ച്ചി​ല്ല. അ​പ​ക​ട​ങ്ങ​ള്‍ ബോ​ധ​പൂ​ര്‍​വം ന​ട​ത്തു​ന്ന​താ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്‍റു ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഹ​രി​കൃ​ഷ്ണ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കെ​എ​സ്ആ​ര്‍​സി​യി​ല്‍ പ്ര​തി​സ​ന്ധി മാ​നേ​ജ്‌​മെ​ന്‍റ് മ​നഃ​പൂ​ര്‍​വം സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. സ​ര്‍​വീ​സു​ക​ള്‍ ഇ​നി​യും കൂ​ട്ട​ണം. കെ​എ​സ്ആ​ര്‍​ടി​സി​യെ ബാ​ധി​ക്കു​ന്ന വൈ​റ​സാ​യി മാ​നേ​ജ്‌​മെ​ന്‍റ് മാ​റി​ക്കൂ​ടാ. ഇ​പ്പോ​ഴ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് മാ​നേ​ജ്‌​മെ​ന്‍റു ഉ​ത്ത​ര​വാ​ദി​യാ​ണ്. ശ​മ്പ​ളം മു​ട​ങ്ങി​യ​തി​ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റെ മാ​റ്റേ​ണ്ട​തി​ല്ല. എം​ഡി​യ​ല്ല ന​യ​മാ​ണ് മാ​റേ​ണ്ട​ത്. ശ​മ്പ​ളം ഇ​നി​യും കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ സ​മ​രം ക​ടു​പ്പി​ക്കു​മെ​ന്നും സം​ഘ​ട​ന പ​റ​ഞ്ഞു.

Leave a Reply