താലിബാൻ ഭീകരരെ ഭയന്ന്, ഒരു കുടുംബത്തിലെ 16 അംഗങ്ങൾ വീടിന്റെ കുളിമുറിയിൽ കയറി ഒളിച്ചു

0

താലിബാൻ ഭീകരരെ ഭയന്ന്, ഒരു കുടുംബത്തിലെ 16 അംഗങ്ങൾ വീടിന്റെ കുളിമുറിയിൽ കയറി ഒളിച്ചു. ലൈറ്റുകളും മൊബൈൽ ഫോണുകളും ഓഫ് ചെയ്തു എന്ന് മാത്രമല്ല. കുട്ടികൾ ശബ്ദം ഉണ്ടാക്കാതിരിക്കാൻ അവരുടെ വായ മൂടികെട്ടി. ആഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ ഒന്നാണ് ഇത്.

യുഎസ് സൈന്യത്തേയോ മുൻ അഫ്ഗാൻ സർക്കാരിനെയോ ഏതെങ്കിലും തരത്തിൽ സഹായിച്ചവരെ തേടി താലിബാൻ സേന വീടുവീടാന്തരം കയറിയിറങ്ങുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.

ഒരു അഫ്ഗാനി പ്രാവാസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാനിൽ ഭീകരാന്തരീക്ഷം നിലനിൽക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

കാബൂളിലെ തന്റെ കുടുംബാംഗങ്ങൾ എങ്ങനെയാണ് താലിബാൻ ഭീകരെ ഭയന്ന് കഴിയുന്നതെന്ന് അദ്ദേഹം വിശദീകരിക്കുകയായിരുന്നു. അഫ്ഗാൻ സർക്കാരിനെതിരായ താലിബാൻ യുദ്ധത്തിൽ അദ്ദേഹത്തിന് ഇതിനകം രണ്ട് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും ചെയ്തു.

“എന്റെ കുടുംബം ഭീതിയിലാണ്. ഓരോ കാർ റോഡിലൂടെ കടന്നുപോകുമ്പോഴും അവർ വാഷ് റൂമിലേക്ക് ഓടുകയാണ്” അദ്ദേഹം പറയുന്നു. തൻ്റെ ബന്ധുക്കളെ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്ത് കൊണ്ടുവരാൻ പല രാജ്യങ്ങളിലും വിസയ്ക്ക് വേണ്ടി അപേക്ഷിച്ചിരിക്കുകയാണ് അദ്ദേഹം.

“ഭക്ഷണം പരിമിതമാണ്, വില ഉയർന്നു,എന്റെ കുടുംബത്തിന്റെ അവസ്ഥ ഭയാനകമാണ്.” അദ്ദേഹത്തിൻ്റെ വാക്കുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടനുസരിച്ച്, സമീപ വർഷങ്ങളിൽ രണ്ട് കുടുംബാംഗങ്ങൾ ഇതിനകം കൊല്ലപ്പെട്ടിരുന്നു.

Leave a Reply