Sunday, March 7, 2021

ജയിലിൽ പോയാൽ മുടി വെട്ടി താടി മിനുക്കി സുന്ദരന്മാരായി മടങ്ങാം; വിയ്യൂര്‍ ജയിലില്‍ പൊതുജനങ്ങള്‍ക്കായി ബ്യൂട്ടി പാര്‍ലര്‍

Must Read

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വപ്നാ സുരേഷിന്റെ മൊഴി

കൊച്ചി:സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വർണം-ഡോളർക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് ഇതുള്ളത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം ഇതിലുണ്ടെന്നാണ്...

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ പോയാന്‍ കത്രികയും ചീര്‍പ്പുമായി തടവുകാര്‍ നിങ്ങളെയും കാത്ത് നില്‍പ്പുണ്ടാവും. മുടി വെട്ടി താടി മിനുക്കി സുന്ദരന്മാരായി നിങ്ങള്‍ക്ക് മടങ്ങാം. സംഭവം തമാശയല്ല, വിയ്യൂര്‍ ജയിലില്‍ പൊതുജനങ്ങള്‍ക്കായി ബ്യൂട്ടി പാര്‍ലര്‍ ഒരുങ്ങുകയാണ്. തടവുകാരാവും പാര്‍ലര്‍ ജീവനക്കാരായി എത്തുക.

പുരുഷന്മാര്‍ക്കു വേണ്ടി മാത്രമാണ് ജയില്‍ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുക. പരമ്പരാഗത മുടി വെട്ടലിനു പുറമെ ഹെയര്‍ സ്‌റ്റൈലിങ്, പെഡിക്യൂര്‍, മാനിക്യൂര്‍, മസാജിങ്, ഫേഷ്യല്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഇതിനായി തടവുപുള്ളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ശീതീകരിച്ച ബ്യൂട്ടിപാര്‍ലറുകളാണ് ഒരുങ്ങുന്നത്.

ജയില്‍ ഗേറ്റിനോടു ചേര്‍ന്നു നിര്‍മിക്കുന്ന കെട്ടിടത്തില്‍ 5 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്യൂട്ടി പാര്‍ലര്‍ ഒരുക്കുക. എയര്‍ കണ്ടീഷനര്‍ അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ക്കു മാത്രം 3 ലക്ഷം രൂപയോളമാകും. ഫ്രീഡം പാര്‍ക്കിലെ തടവുകാരാണ് നിര്‍മാണ ജോലികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടു നടത്തുന്ന വിവിധ തൊഴില്‍ പരിശീലന പരിപാടികളുടെ ഭാഗമായി ബ്യൂട്ടീഷന്‍ കോഴ്‌സും സംഘടിപ്പിക്കും. ഒരു ബാച്ചില്‍ 20 തടവുകാര്‍ എന്ന തോതില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ബ്യൂട്ടി പാര്‍ലറിലേക്കു നിയോഗിക്കും.

Leave a Reply

Latest News

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

More News