Tuesday, April 20, 2021

ചൈനയില്‍ നിന്ന് തിരിച്ചെത്തി പനി ബാധിച്ചിട്ടും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രാര്‍ത്ഥനയുമായി കഴിഞ്ഞ പെണ്‍കുട്ടി മെഡിക്കല്‍ സംഘത്തെ വെട്ടിലാക്കി

Must Read

തൃശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു

തൃശൂർ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ തൃശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. കുടമാറ്റത്തിനു മുപ്പതു സെറ്റ് കുടകൾ നിർമിച്ചിട്ടുണ്ടെങ്കിലും കുടമാറ്റം നടത്തില്ല....

കോവിഡ് രൂക്ഷമായ പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് രൂക്ഷമായ പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താൻ തീരുമാനം. ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉള്ള പഞ്ചായത്തുകളിലാണ് പരിശോധന. ടി​പി​ആ​ർ മൂ​ന്ന്...

സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടുപേരെ പാലക്കാട് എക്സൈസ് പിടികൂടി പോലീസിനു കൈമാറി

പാലക്കാട്: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടുപേരെ പാലക്കാട് എക്സൈസ് പിടികൂടി പോലീസിനു കൈമാറി. പാലക്കാട് എക്സൈസ് എഇസി സ്ക്വാഡിന്‍റെ വാഹനപരിശോധനയിലാണ് ഒളിവിലായിരുന്ന...

തൃശൂര്‍: കേരളത്തില്‍ കൊറോണ സ്തിരീകരിച്ചതോടെ ആശങ്കയിലാണ് സംസ്ഥാനം. അതിനിടെ ചൈനയില്‍ നിന്ന് തിരിച്ചെത്തി വീട്ടില്‍ പ്രാര്‍ത്ഥനയുമായി കഴിഞ്ഞ പെണ്‍കുട്ടി മെഡിക്കല്‍ സംഘത്തെ വെട്ടിലാക്കി. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയോടൊപ്പം തൃശൂരില്‍ എത്തിയ പെണ്‍കുട്ടിയാണ് പനി ബാധിച്ചിട്ടും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ കഴിച്ചുകൂട്ടിയത്.

ചൈനയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് പെണ്‍കുട്ടിക്ക് പനിബാധിച്ചത്. എന്നാല്‍ വിശ്വാസമില്ലാത്ത ഈ വിദ്യാര്‍ഥിനി ഡോക്ടര്‍മാരെ കാണാന്‍ തയ്യാറായില്ല. മെഡിക്കല്‍ സംഘം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥിനിയും വീട്ടുകാരും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ നേരിട്ട് വീട്ടില്‍വന്ന് മൂന്നുമണിക്കൂര്‍ ബോധവത്കരണം നടത്തിയശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്. ബാധവത്കരണത്തിനുശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കില്‍ അറസ്റ്റുചെയ്യാനായിരുന്നു നീക്കം.

രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ കൂടെവന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ വിദ്യാര്‍ഥിനിയെക്കുറിച്ചു വിവരം കിട്ടിയത്. വിമാനത്തില്‍ പെണ്‍കുട്ടിയുടെ കൂടെ 52 പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഈ വിദ്യാര്‍ഥിനി മാത്രമാണ് ആശുപത്രിയില്‍ എത്താതിരുന്നത്. വിദ്യാര്‍ഥിനിയുടെ അമ്മ ജോലിചെയ്യുന്ന സ്വകാര്യബാങ്കില്‍നിന്ന് സഹപ്രവര്‍ത്തകര്‍ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109,...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍...

More News