മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് എല്‍കോ ഷട്ടോരിക്ക് രണ്ടുമത്സരങ്ങളില്‍ നിന്ന് വിലക്ക്. എടികെയ്ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന്റെ നടപടി. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം.
എടികെ പരിശീലകന് അന്റോണിയോ ഹബാസ്, ഗോള്‍കീപ്പിങ് പരിശീലകന് പിന്‍ഡാഡോ എന്നിവർക്കും വിലക്കുണ്ട്. ഇരുവരും രണ്ടു മത്സരങ്ങളില്‍ പുറത്തിരിക്കണം. ഹബാസ് ഒരുലക്ഷം രൂപയും പിന്‍ഡാഡോ രണ്ടുലക്ഷം രൂപയും പിഴയടയ്ക്കുകയും വേണം.