Sunday, March 7, 2021

കവര്‍ച്ചാക്കേസ് പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; വിലങ്ങ് ഊണ് കഴിക്കുന്നതിന് വേണ്ടി ഒരു കൈയിലാക്കിയപ്പോഴായിരുന്നു രക്ഷപ്പെടല്‍

Must Read

പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി

കണ്ണൂർ: പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

തൃശൂര്‍: കവര്‍ച്ചാക്കേസ് പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

ബംഗ്ലാദേശ് സ്വദേശി മണിക് ആണ് ഒരു കൈയില്‍ വിലങ്ങുമായി ഇന്നലെ ഉച്ചയ്ക്ക് രക്ഷപ്പെട്ടത്. രണ്ടു കൈയിലും ഉണ്ടായിരുന്ന വിലങ്ങ് ഊണ് കഴിക്കുന്നതിന് വേണ്ടി ഒരു കൈയിലാക്കിയപ്പോഴായിരുന്നു രക്ഷപ്പെടല്‍.

ഏറനാട് എക്‌സ്പ്രസില്‍ നിന്നാണ് അകമ്ബടിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാരുടെ കണ്ണുവെട്ടിച്ച്‌ ഇയാള്‍ പുറത്തേയ്ക്ക് ചാടിയത്. പൈങ്കുളം റെയില്‍വേ ഗേറ്റിനും കലാമണ്ഡലം റെയില്‍വേ മേല്‍പ്പാലത്തിനും ഇടയിലുളള ഭാഗത്ത് തീവണ്ടി വേഗം കുറച്ചപ്പോഴായിരുന്നു സംഭവം.

ഓടുന്നതിനിടെ ഇയാളുടെ മുണ്ട് നഷ്ടപ്പെട്ടിട്ടുണ്ട്. ബനിയനും ട്രൗസറും മാത്രം ധരിച്ച ഒരാള്‍ ഓടിപ്പോവുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ചെറുതുരുത്തി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ വിനോദ്ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊളളയടിച്ച കേസിലെ പ്രതിയാണ് മണിക്. കണ്ണൂരിലേതിന് സമാനമായ കവര്‍ച്ച തൃപ്പൂണിത്തുറയിലും നടത്തിയിരുന്നു. ഇതിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ കണ്ണൂര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് സഹതടവുകാരുടെ മര്‍ദനമേറ്റിരുന്നു. തുടര്‍ന്നാണ് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റാനായി കൊണ്ടുപോയത്.

Previous article”കള്ളന്‍ അറിയാന്‍, ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രീ നീ വീണ്ടും ഞങ്ങളുടെ മുബാറക്ക് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വന്ന് മോഷണം നടത്തിയത് വളരെ നീചകരമായ ഒരു പ്രവൃത്തിയായി പോയി…. ഞങ്ങളുടെ നിഗമനം ശരിയാണെങ്കില്‍ ഏഴ് മാസം മുന്‍പ് നീ തന്നെയാണ് ഇവിടെ വന്ന് നാല്‍പ്പതിനായിരം രൂപയും ഡി.എസ്.എല്‍. ആര്‍ ക്യാമറയും അപഹരിച്ചത്. നിന്നെ വലയില്‍ വീഴ്ത്താനാവാത്തത് ഏമാന്‍മാരുടെ വീഴ്ച തന്നെയാണെന്നതില്‍ തര്‍ക്കമില്ല…….. സ്‌കൂളില്‍ കയറിയ കള്ളന് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്ന കത്തെഴുതി തലശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും
Next articleടിക് ടോക്കില്‍വൈറലാക്കാന്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ സഹോദരങ്ങള്‍ക്ക് ശിക്ഷ: ബൈക്കോടിച്ച പെണ്‍കുട്ടിയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു

Leave a Reply

Latest News

പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി

കണ്ണൂർ: പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും...

More News