Tuesday, April 20, 2021

കരഭൂമിയെന്ന പേരില്‍ വാങ്ങിയ സ്ഥലം നിലം; ജില്ലാ കമ്മറ്റി ഓഫീസ് പണിയാന്‍ ബിജെപി വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിയാന്‍ കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചു

Must Read

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍...

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ ലഭിക്കാൻ രജിസ്ട്രേഷൻ ഇങ്ങനെ

ന്യൂഡൽഹി: 18 വയസിന്​ മുകളിൽ പ്രായമുള്ള എല്ലാവരെയും വാക്​സിനേഷന്​ വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന്​ മെയ്​ ഒന്നിന്​ തുടക്കമാകുമെന്ന്​ കേന്ദ്ര സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ്​ വ്യാപനം അതിഗുരുതരാവസ്​ഥയിലെത്തിയ സാഹചര്യത്തിൽ...

ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും...

കൊച്ചി: ജില്ലാ കമ്മറ്റി ഓഫീസ് പണിയാന്‍ ബിജെപി വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിയാന്‍ കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചു. കരഭൂമിയെന്ന പേരില്‍ പാര്‍ട്ടി വാങ്ങിയ സ്ഥലം നിലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ കരഭൂമിയാണെന്ന പേരിലായിരുന്നു പാര്‍ട്ടിക്കുവേണ്ടി ചില നേതാക്കളുടെ നേതൃത്വത്തില്‍ ഈ ഭൂമി വാങ്ങിയത്. കലൂര്‍ കടവന്ത്ര റോഡില്‍ സലീം രാജന്‍ റോഡിലാണ് സെന്റൊന്നിന് 19 ലക്ഷം രൂപ നല്‍കി 12 സെന്റ് പാര്‍ട്ടി വാങ്ങിയത്. 2018 ജൂണ്‍ ആദ്യമായിരുന്നു ഭൂമിയുടെ രജിസ്‌ട്രേഷന്‍. ആകെ 2.28 കോടി രൂപ സ്ഥലം വാങ്ങാന്‍ ചെലവഴിച്ചു.

സ്ഥലം വാങ്ങിയതു സംബന്ധിച്ചു അഴിമതിയാരോപണം പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുപോരിന്റെ മറ്റൊരു വിഷയമായിക്കഴിഞ്ഞു. സ്ഥലം വാങ്ങാന്‍ പലരില്‍ നിന്നായി വാങ്ങിയ പണം നേതാക്കളില്‍ ചിലര്‍ വകമാറ്റിയെന്നും ഒടുവില്‍ സ്ഥലം വാങ്ങാന്‍ നഗരത്തിലെ വ്യാപാരപ്രമുഖരില്‍ നിന്നും ലക്ഷങ്ങള്‍ കടം വാങ്ങിയെന്നുമായിരുന്നു ആക്ഷേപം. ഈ കടം ഇനിയും പാര്‍ട്ടി വീട്ടിയിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു. പുതിയ കെട്ടിടത്തിന് അന്നത്തെ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയാണ് ശിലാസ്ഥാപനം നടത്തിയത്. പോക്കുവരവു നടപടി പൂര്‍ത്തിയാക്കി കെട്ടിടനിര്‍മ്മാണത്തിലേക്കു കടക്കാനും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുന്‍പ് കെട്ടിടം പണി പൂര്‍ത്തിയാക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമായില്ല. അനുമതി ലഭിക്കാതായതോടെ എല്ലാം സ്തംഭിച്ചു.

കേന്ദ്രനേതാക്കള്‍ ജില്ലയിലെത്തിയാല്‍ൃ താമസിക്കാന്‍ നാലു സ്യൂട്ട് മുറികള്‍, ഉള്‍പ്പെടുന്ന അഞ്ച് നില കെട്ടിടമാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. താഴത്തെ നില പാര്‍ക്കിങിന്, ഒന്നാം നിലയില്‍ പാര്‍ട്ടി ഓഫീസ്, കാന്റീന്‍, രണ്ടാം നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ലഭ്യമാക്കുന്ന സേവനകേന്ദ്രം, മൂന്നാം നിലയില്‍ ഇ ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യമുള്ള ഹാള്‍, നാലാംനിലയില്‍ നാലുസ്യൂട്ട് മുറികള്‍, അഞ്ചാം നിലയില്‍ 500 പേര്‍ക്കിരിക്കാവുന്ന ഹാള്‍ എന്നിവയായിരുന്നു രൂപരേഖയില്‍

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News