Sunday, March 7, 2021

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍

Must Read

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വപ്നാ സുരേഷിന്റെ മൊഴി

കൊച്ചി:സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വർണം-ഡോളർക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് ഇതുള്ളത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം ഇതിലുണ്ടെന്നാണ്...

കൊല്ലം: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍. കൊല്ലം കണ്ണനല്ലൂരിലാണ് ക്രൂരത അരങ്ങേറിയത്. നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ടായിരുന്നു മര്‍ദനം. വടി കൊണ്ടുള്ള അടിയേറ്റ് ഇരുകാലുകളും മുറിഞ്ഞു പൊട്ടിയ കുട്ടിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണനല്ലൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഷിയാസിനെതിരെ പൊലീസ് കേസെടുത്തു.

വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏതാനും ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഈ ബസുകളിലെ രണ്ടു തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കുഞ്ഞിന്റെ മര്‍ദനത്തിന് കാരണമായത്. താന്‍ യാത്ര ചെയ്യുന്ന ബസിലെ ക്ലീനര്‍ അനസിനെ മറ്റൊരു വണ്ടിയുടെ ഡ്രൈവറായ ഷിയാസ് മര്‍ദിക്കുന്നത് ഒന്നാം ക്ലാസുകാരന്‍ കണ്ടു. എന്തിനാണു മാമനെ തല്ലുന്നത് എന്ന് കുട്ടി ചോദിച്ചു.

ഇതില്‍ പ്രകോപിതനായി ഷിയാസ് കുഞ്ഞിനെ ചീത്ത വിളിക്കുകയും വടി കൊണ്ട് കാല്‍ പൊട്ടുന്നതു വരെ തല്ലുകയുമായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് മറ്റൊരു ഡ്രൈവര്‍ ഓടിയെത്തിയപ്പോള്‍ ഷിയാസ് കടന്നുകളഞ്ഞു. വീട്ടിലെത്തിയ കുട്ടിയുടെ കാലില്‍ മുറിവു കണ്ടു രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണു സംഭവം അറിഞ്ഞത്. കണ്ണനല്ലൂര്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ജില്ലാ കലക്ടര്‍ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ പരാതി നല്‍കി.

Leave a Reply

Latest News

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

More News