Saturday, March 6, 2021

എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി ചൈനയിലെ കൊറോണ ബാധിത മേഖലകളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

വുഹാൻ: എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി ചൈനയിലെ കൊറോണ ബാധിത മേഖലകളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍. രോഗബാധ പേടിച്ച് പുറത്തിറങ്ങാന്‍ പോലും പേടിയാണെന്ന് യീച്ചാങ് സിടിജി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഭക്ഷണം, മാസ്ക് എന്നിവ ലഭിക്കാത്ത സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വുഹാന്‍ യൂണിവേഴ്സിറ്റി കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ കൂടുതല്‍ പഠിക്കുന്ന സ്ഥലമാണ് ചൈന ടിജി യൂണിവേഴ്സിറ്റി.

അതേസമയം, കൊറോണ വൈറസ് ബാധ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വ്യാപിക്കുന്നതായി സൂചന നല്‍കി ആദ്യ മരണം. വുഹാനില്‍നിന്നെത്തിയ അന്‍പതുകാരി ബെയ്ജിങ്ങില്‍ മരിച്ചു. ഇതോടെ ചൈനയില്‍ മരണം 82 ആയി. വൈറസ് ബാധ മേഖലയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ചൈനയും തമ്മില്‍ ധാരണയായി. കേരളത്തില്‍ ആശുപത്രിയില്‍ അഞ്ചുപേരും വീടുകളില്‍ 436 പേരും നിരീക്ഷണത്തിലാണ്

മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ ചൈനയില്‍ കുടുങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ഇന്ത്യക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും. ഒഴിപ്പിക്കാന്‍ വിമാനവും സജ്ജമാണ്. ഭൗതികസാഹചര്യമൊരുക്കിയാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങും. ഇന്ത്യയിൽ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം. ചൈനയില്‍ നിന്നും അടുത്തിടെ തിരിച്ചെത്തിയ രാജസ്ഥാന്‍, ബിഹാര്‍, ബംഗളൂരു സ്വദേശികളിലാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. പുണെയിലെത്തിയ 12 പേര്‍ നിരീക്ഷണത്തിലാണ്.

കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ആരോഗ്യം, വിദേശകാര്യം, വ്യോമയാനം, തൊഴില്‍, പ്രതിരോധ മന്ത്രാലയ സെക്രട്ടറിമാര്‍ പങ്കെടുത്ത അവലോകന യോഗം േചര്‍ന്നു. 137 വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെത്തിയ 29,707 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. നേപ്പാള്‍ അതിര്‍ത്തിയില്‍ ആരോഗ്യരംഗത്തുനിന്നുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക ചെക് പോസ്റ്റുകള്‍ സജ്ജമാക്കും. തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കി.

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News