Saturday, March 6, 2021

ഇടുക്കിയില്‍ 27 കാരിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

ഉപ്പുതറ: ഇടുക്കിയില്‍ 27 കാരിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. ഉപ്പുതറ പത്തേക്കര്‍ കാര്‍മല്‍ സതീഷ്(36) ആണ് അറസ്റ്റിലായത്. സതീഷിന്റെ ഭാര്യ ധന്യ(27) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബര്‍ 21 നാണ് സതീഷിന്റെ വീട്ടില്‍ ധന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ധന്യയെ ആശുപത്രിയില്‍ എത്തിച്ചത് സതീഷ് തന്നെയായിരുന്നു. ധന്യ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഭര്‍തൃപീഡനം നടന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ധന്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് സതീഷും ധന്യയുടെ ബന്ധുക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം പൊതുശ്മശാനത്തില്‍ ധന്യയുടെ മൃതദേഹം സംസ്‌കരിക്കാനായിരുന്നു സതീഷ് ശ്രമിച്ചത്. ഇതിനെതിരെ ധന്യയുടെ ബന്ധുക്കള്‍ രംഗത്ത് വരികയും സതീഷുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് പോലീസ് ഇടപെട്ട് പൊതു ശ്മശാനത്തില്‍ തന്നെയാണ് ധന്യയുടെ സംസ്‌കാരം നടത്തിയത്.

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News