Tuesday, March 9, 2021

ആർഎസ്എസ് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിൽ തർക്കം; ബിജെപി സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം നീണ്ടേക്കും; കെ. സുരേന്ദ്രന് സാധ്യത

Must Read

ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്-എമ്മിന് നൽകാൻ എൽഡിഎഫിൽ ധാരണ

തിരുവനന്തപുരം: ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്-എമ്മിന് നൽകാൻ എൽഡിഎഫിൽ ധാരണ. സിപിഐ നിലപാട് മയപ്പെടുത്തിയതോടെയാണ് സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനമായത്. കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ൾ ജോ​സ്...

ഒഡിഷയിൽ കാട്ടുതീ പടരുന്നു

ഭുവനേശ്വർ:ഒഡിഷയിൽ കാട്ടുതീ പടരുന്നു. സിമലിപാൽ കടുവ സംരക്ഷണ കേന്ദ്രത്തിൽ ദിവസങ്ങൾക്കുമുമ്പ് ആരംഭിച്ച തീ തുടരുന്നതിനിടെ സമീപ്രദേശമായ കുൽദിഹ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലും ബൗധ് വനമേഖലയിലും ശനിയാഴ്ച കാട്ടുതീ...

ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. 2.21.50 വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍...

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം നീളാൻ സാധ്യത. ആർഎസ്എസ് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണിത്. കുമ്മനം രാജശേഖരന്റെ പദവിയെച്ചൊല്ലിയാണ് പോര്.

വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 22 സ്ഥലങ്ങളിൽ അധ്യക്ഷന്മാരെ നിയമിച്ചെങ്കിലും കേരളം ബിജെപിക്ക് കീറാമുട്ടിയായി തുടരുകയാണ്. ആർഎസ്എസ് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള തർക്കമാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും മുൻപ് കുമ്മനത്തിന്റെ പദവിയിൽ തീരുമാനം വേണമെന്ന കടുത്ത നിലപാടിലാണ് സംസ്ഥാന ആർഎസ്എസ് നേതൃത്വം. ദേശീയ നേതൃത്വത്തിലേക്ക് കുമ്മനത്തെ ഉയർത്തണമെന്നാണ് ആവശ്യം.

ബിജെപി സംസ്ഥാന പ്രസിഡന്റിനെ നിർദേശിക്കാൻ കൊച്ചിയിൽ ചേർന്ന ഭാരവാഹി യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരിനായിരുന്നു മുൻ‍തൂക്കം.

ദേശീയ വക്താവ് ജി.വി.എൽ നരസിംഹ റാവുവും സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശും യോഗത്തിൽ പങ്കെടുത്ത് നാൽപതോളം പേരെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് അഭിപ്രായം ശേഖരിച്ചു.

പ്രസിഡന്റ് പദത്തിലേക്ക് രണ്ടു പേരെ നിർദേശിക്കാനാണു ആവശ്യപ്പെട്ടത്. നാലു പേർ അഭിപ്രായം ഇല്ലെന്ന് അറിയിച്ചു. സുരേന്ദ്രനു പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശിന്റെയും ശോഭാ സുരേന്ദ്രന്റെയും പേരാണ് മിക്കവാറും പേർ നിർദേശിച്ചത്. മറ്റൊരു ജനറൽ സെക്രട്ടറിയായ എ.എൻ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ എന്നിവരുടെ പേരുകളും വന്നു. ദേശീയ നേതാക്കൾ ആർഎസ്എസ് നേതൃത്വവുമായും കൂടിക്കാഴ്ച നടത്തി.

നിർദേശങ്ങൾ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മുന്നിലെത്തും. അടുത്ത ആഴ്ച സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണു നീക്കം. സാമുദായിക പ്രാതിനിധ്യം, പ്രവർത്തന പരിചയം, ആർഎസ്എസ് ഉൾപ്പെടെ പരിവാർ സംഘടനകളുടെ പിന്തുണ, സ്ത്രീ പ്രാതിനിധ്യം എന്നിവ കൂടി പരിഗണിച്ച ശേഷമേ ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കൂ. പൊതുധാരണ ഉണ്ടാകുന്നില്ലെങ്കിൽ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നീ മുതിർന്ന നേതാക്കളിലൊരാൾക്കു നറുക്കുവീഴും.

ഒരേ സമുദായത്തിൽ പെട്ടവരെ സുപ്രധാന തസ്തികകളിലേക്കു കൊണ്ടുവരുമ്പോൾ മറ്റൊരു പ്രബല സമുദായം അവഗണിക്കപ്പെട്ടു എന്ന തോന്നലുണ്ടാകരുതെന്നു ആവശ്യമുയർന്നു. ഒരേ സമുദായത്തിൽ പെട്ടവർക്കു തുടർച്ചയായി പദവി ലഭിക്കുന്നതു എതിർപ്പിനു കാരണമാകും. പരാതി ഒഴിവാക്കാൻ ജാതി –മത ചേരുവകൾ സമാസമമാക്കണം. ആദ്യ പരിഗണനയിലുള്ള മൂന്നു ജനറൽ സെക്രട്ടിമാരിൽ പ്രസിഡന്റുപദം ലഭിക്കാത്ത രണ്ടു പേരെ ദേശീയ ഭാരവാഹിയായോ ഇതര സംസ്ഥാന ചുമതലയുള്ള ഇൻചാർജായോ നിയമിക്കാനും സാധ്യതയുണ്ട്.

തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ കഴിവുറ്റ നേതാവ് പ്രസിഡന്റാകണമെന്നായിരുന്നു പൊതുവികാരം. പൗരത്വ ബില്ലിൽ കേരളത്തിലുണ്ടായ തിരിച്ചടിയിൽ നിന്നും പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാനും. പൗരത്വ ബില്ലിൽ 12 നു സംസ്ഥാന നേതാക്കൾ ജില്ലാതലങ്ങളിൽ പ്രചാരണം നടത്തും. പഞ്ചായത്ത് –മണ്ഡലം തലത്തിൽ മുഴുവൻ വീടുകളിലും കയറിയിറങ്ങിയുള്ള പ്രചാരണവും യോഗങ്ങളും ഉണ്ടാകും.

അതേസമയം ആർഎസ്എസ് സമ്മർദത്തിന് വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് ദേശീയ സംഘടന സെക്രട്ടറി ബി.എൽ സന്തോഷ്. കഴിഞ്ഞ രണ്ടു തവണ ആർഎസ്എസ് നിർദേശത്തിന് വഴങ്ങി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുത്തതെങ്കിലും ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ആർഎസ്എസ് സംസ്ഥാന ഘടകവും ബി.എൽ സന്തോഷും തമ്മിലുള്ള ശീതയുദ്ധവും ചർച്ചകൾ വഴിമുട്ടാൻ കാരണമായി.

Leave a Reply

Latest News

ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്-എമ്മിന് നൽകാൻ എൽഡിഎഫിൽ ധാരണ

തിരുവനന്തപുരം: ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്-എമ്മിന് നൽകാൻ എൽഡിഎഫിൽ ധാരണ. സിപിഐ നിലപാട് മയപ്പെടുത്തിയതോടെയാണ് സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനമായത്. കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ൾ ജോ​സ്...

More News