Tuesday, April 20, 2021

അമ്പലപ്പുഴ മണ്ഡലത്തില്‍ മന്ത്രി ജി സുധാകരന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പോസ്റ്ററുകള്‍

Must Read

വിദേശത്തു നിന്നെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസിൽ ക്വട്ടേഷൻ നേതാവ് അറസ്റ്റിൽ

നെടുമ്പാശേരി ∙ വിദേശത്തു നിന്നെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസിൽ ക്വട്ടേഷൻ നേതാവ് അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി ഇബ്രു എന്ന ഇബ്രാഹിം കുട്ടിയാണ് പിടിയിലായത്. സ്വർണ...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109,...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍...

പെരുമ്പാവൂരിൽ വീണ്ടും വെടിവെയ്പ്പ്; സാമ്പത്തിക തർക്കം; കുറുപ്പംപടി തുരുത്തിയിൽ യുവാവിന് വെടിയേറ്റു; വെടി കൊണ്ടത് കഴുത്തിന്; യുവാവിനെ എറണാകുളം മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി

കൊച്ചി: പെരുമ്പാവൂരിൽ വീണ്ടും വെടിവെയ്പ്പ്. കുറുപ്പംപടി തുരുത്തിയിലാണ് ഇന്നലെ വെടിവെയ്പ്പ് നടന്നത്. തുരുത്തി പുനത്തിൽ കുടി പീട്ടിൽ വിഷ്ണു പി.എൻ (സന്ദീപ്) ( 25)നാണ് വെടിയേറ്റത്....

ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തില്‍ മന്ത്രി ജി സുധാകരന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പോസ്റ്ററുകള്‍. സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

 

വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ മതിലിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് തുടര്‍ഭരണം വേണ്ട?. ജിയെ മാറ്റിയാല്‍ മണ്ഡലത്തില്‍ തോല്‍ക്കും എന്നും പോസ്റ്ററില്‍ പറയുന്നു.

 

 

സുധാകരന് പകരം മണ്ഡലത്തില്‍ സിപിഎം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെയും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. ജി സുധാകരന് പകരം എസ്ഡിപിഐക്കാരന്‍ സലാമോ എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. സംഭവം വിവാദമായതോടെ പോസ്റ്ററുകള്‍ നീക്കിയിട്ടുണ്ട്.

 

 

 

അതേസമയം ആലപ്പുഴയിലെ പ്രധാന നേതാക്കളായ ജി സുധാകരനും തോമസ് ഐസക്കിനും വീണ്ടും മല്‍സരിക്കാനുള്ള അവസരം നിഷേധിച്ചതില്‍ ജില്ലയിലെ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. അരുവര്‍ക്കും ഒരു അവസരം കൂടി നല്‍കണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ടേം മാനദണ്ഡത്തില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു.

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News