Saturday, November 28, 2020

അനാഥ ജഡങ്ങളെ ഏറ്റെടുത്തു സംസ്കരിക്കുന്ന ഒരു സാധാരണക്കാരൻ‌

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ബാംഗ്ലൂര്‍ : അനാഥ ജഡങ്ങളെ ഏറ്റെടുത്തു സംസ്കരിക്കുന്ന ഒരു സാധാരണക്കാരൻ‌. അതായിരുന്നു മഹാദേവ . പുറംലോകത്തിന് ഒരു പകിട്ടും തോന്നിപ്പിക്കാത്ത മനംമടുപ്പിക്കുന്ന പണി അയാൾ ആത്മാർഥതയോടെ, തികവോടെ ചെയ്തു.

മഹാദേവയെന്ന രാജ്യമറിയുന്ന ആ പ്രൊഫഷനലിന്റെ കഥ ഇങ്ങനെ..

ഒരു കുട്ടിയായിരിക്കെ അയാൾ ഗ്രാമത്തിൽനിന്ന് അമ്മയ്ക്കൊപ്പം ബാംഗ്ലൂരിലെത്തി. അവിടെ അമ്മയ്ക്കൊപ്പം തെരുവിൽ ജീവിച്ചു. ഒരു ദിവസം അമ്മയ്ക്കു പൊടുന്നനെ വയ്യാതായി. അമ്മയെ സർക്കാർ ആശുപത്രിയിലാക്കിയ മഹാദേവ തെരുവിൽ ജീവിതം തുടർന്നു. അവിടെ അവനു കൂട്ടുകാരുണ്ടായി. ഒരു ദിവസം ആരോ പറഞ്ഞു, അവന്റെ അമ്മ മരിച്ചെന്ന്. മകൻ എത്താൻ കാത്തുനിൽക്കാതെ അവർ മൃതദേഹം സംസ്കരിച്ചു. അവനെ ഗ്രാമത്തിലേക്കു തിരിച്ചയയ്ക്കാനായി അവിടെയുണ്ടായിരുന്നവർ പിരിവെടുത്തെങ്കിലും അവൻ അതു നിരസിച്ചു.

ആശുപത്രിയിൽ അല്ലറ ചില്ലറ ജോലികൾ ചെയ്ത് മഹാദേവ കഴിഞ്ഞുകൂടി. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അവനെ സഹായിച്ച ആൾ വീണ്ടും തുണയ്ക്കെത്തി. മഹാദേവയോട് കൂടെ കൂടിക്കോളാൻ പറഞ്ഞു. അയാൾക്കും ആരുമില്ലായിരുന്നു. അങ്ങനെയിരിക്കെ പൊലീസ് ഒരു അജ്ഞാത മൃതദേഹം സംസ്കരിക്കാൻ ആവശ്യപ്പെട്ടു. 200 രൂപയും നൽകി. ആ മൃതദേഹം സംസ്കരിച്ചുകൊണ്ട് മഹാദേവ തന്റെ പ്രഫഷനൽ ജീവിതത്തിനു തുടക്കം കുറിച്ചു.

പൊലീസ് വിളിച്ചപ്പോഴൊക്കെ കുതിരവണ്ടിയുമായി അയാളെത്തി. മൃതദേഹത്തെ വണ്ടിയിലേക്കു കയറ്റിവച്ച് സംസ്കരിക്കാനായി കൊണ്ടുപോയി. ആരുമില്ലാത്ത മനുഷ്യരെ എല്ലാ ആദരവോടും കൂടി അയാൾ യാത്രയയച്ചു. സംസ്കരിക്കുന്നതിനു മുൻപ് അയാൾ മൃതദേഹങ്ങളിൽ മാല ചാർത്തി.

ജോലിയോടുള്ള അഗാധമായ അർപ്പണം അയാളെ അസാധാരണനാക്കി. രണ്ടു കാര്യങ്ങളാണ് മഹാദേവയെ പ്രഫഷനലാക്കുന്നതെന്ന് സുബ്രതോ ബാഗ്ചി പറയുന്നുണ്ട്. ഒന്ന്, ആരുടെയും മേൽനോട്ടമില്ലാതെ പണിയെടുക്കാനുള്ള കഴിവ്. രണ്ട്, ഏറ്റെടുത്ത പണി പൂർത്തിയായെന്ന് സാക്ഷ്യപ്പെടുത്താനുള്ള ശേഷി.

മഹാദേവയെപ്പോലെ അജ്ഞാതരും നാരായണമൂർത്തിയെയും ജാക്ക‍് വെൽഷിനെയും പോലെ അതിപ്രശസ്തരുമായ ഒട്ടേറെ മനുഷ്യരുടെ ജീവിതങ്ങളിലൂടെ സുബ്രതോ ബാഗ്ചി സഞ്ചരിക്കുന്നു. പ്രഫഷനലിസത്തെ ഉയർത്തിപ്പിടിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട മനുഷ്യരുടെ കഥകളും പുസ്തകത്തിലുണ്ട്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News